കുതിച്ചുയർന്ന് കുരുമുളക്; കിതച്ചുവീണ് റബർ, മാറ്റമില്ലാതെ വെളിച്ചെണ്ണ, അങ്ങാടിയിൽ വില ഇങ്ങനെ
Mail This Article
കറുത്തപൊന്ന് വീണ്ടും കുതിപ്പിന്റെ പാതയിൽ. കൊച്ചി വിപണിയിൽ കുരുമുളക് അൺഗാർബിൾഡ് വില വീണ്ടും 64,000 രൂപ കടന്നു. 200 രൂപയാണ് ഒറ്റദിവസം വർധിച്ചത്. വെളിച്ചെണ്ണവിലയിൽ മാറ്റമില്ല. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പന വിപണിയിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറിയില്ല.
സ്വാഭാവിക റബർവില കർഷകർക്ക് നിരാശ നൽകി വീണ്ടും ഇടിയുകയാണ്. ആർഎസ്എസ്-4ന് കിലോയ്ക്ക് കോട്ടയത്ത് ഒരു രൂപ കൂടി താഴ്ന്ന് വില 189 രൂപയിലെത്തി. വ്യാപാരികൾ ചരക്കെടുക്കുന്നത് 181 രൂപയ്ക്ക്. ബാങ്കോക്കിൽ വില 188 രൂപ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഉൽപാദനക്കുറവിനൊപ്പം യുഎസ്, യൂറോപ് എന്നിവിടങ്ങളിൽ നിന്ന് മികച്ച ഡിമാൻഡുമുള്ളതാണ് കുരുമുളക് വിലയെ മുന്നോട്ട് നയിക്കുന്നത്. അതേസമയം, ഡിമാൻഡിൽ കാര്യമായ ഉണർവില്ലാത്തത് റബറിനെ വീഴ്ത്തുകയും ചെയ്യുന്നു. പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനത്തിൽ രാജ്യാന്തരതലത്തിൽ തന്നെ റബർ വെല്ലുവിളിയും നേരിടുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business