ADVERTISEMENT

ആയുഷ്മാന്‍ ഭാരത് സ്‌കീം എന്നറിയപ്പെടുന്ന ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, ഇന്ത്യയിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയതാണ്. വലിയ ഹോസ്പിറ്റല്‍  ചെലവുകള്‍ ഒരു പരിധി വരെ പദ്ധതി നമ്മളെ സഹായിക്കും. പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ചികിത്സാ ചെലവാണ് നല്‍കുന്നത്.

ആയുഷ്മാന്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെക്കുറിച്ച് അറിയാം.

എന്താണ് ആയുഷ്മാന്‍ കാര്‍ഡ്?

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമാണ് ആയുഷ്മാന്‍ കാര്‍ഡ് വിതരണം ചെയ്യുന്നത്. ഇത് ഇന്ത്യയിലുടനീളമുള്ള എംപാനല്‍ ചെയ്ത ആശുപത്രികളില്‍ യോഗ്യരായ കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു. പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ കവറേജുള്ള ഈ കാര്‍ഡ് ഭാരിച്ച മെഡിക്കല്‍ ബില്ലുകള്‍ ഒഴിവാക്കാന്‍ കുടുംബങ്ങളെ സഹായിക്കുന്നു.

പ്രധാന മാറ്റങ്ങള്‍

∙അതിഥി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ പരിരക്ഷ ലഭിക്കുന്നു: പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് ഇത്തരം വിഭാഗങ്ങള്‍ക്ക് പരിരക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ ഇവർക്ക് ഇപ്പോള്‍ അര്‍ഹതയുണ്ട്. ആയുഷ്മാന്‍ കാര്‍ഡിനായി അവരുടെ നിലവിലെ സ്ഥലത്ത് അപേക്ഷിക്കാം.

∙കൂടുതല്‍ നഗര ഗുണഭോക്താക്കള്‍: വീട്ടുജോലിക്കാര്‍, ദിവസ വേതനക്കാര്‍, വഴിയോര കച്ചവടക്കാര്‍ എന്നിവരുള്‍പ്പെടെ നഗരപ്രദേശങ്ങളിലെ അനൗപചാരിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അര്‍ഹതയുണ്ട്. തൊഴിലുടമ നല്‍കുന്ന ഇന്‍ഷുറന്‍സ് ഇല്ലാത്ത ഈ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ സൗജന്യ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകും.

∙ഗ്രാമീണ ദുര്‍ബല സമൂഹങ്ങള്‍: ഭൂരഹിതരായ തൊഴിലാളികള്‍, ഗ്രാമീണ കരകൗശലത്തൊഴിലാളികള്‍, മറ്റ് താഴ്ന്ന വരുമാന വിഭാഗങ്ങള്‍ എന്നിവരെയും ഈ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

∙സ്ത്രീകളിലും കുട്ടികളിലും പ്രത്യേക ശ്രദ്ധ: വിധവകള്‍ അല്ലെങ്കില്‍ അവിവാഹിതരായ സ്ത്രീകള്‍, അനാഥരായ കുട്ടികള്‍, ഉപേക്ഷിക്കപ്പെട്ട അല്ലെങ്കില്‍ വികലാംഗരായ വ്യക്തികള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് പദ്ധതി മുന്‍ഗണന നല്‍കുന്നു.

∙പ്രായമായവരും വികലാംഗരുമായ വ്യക്തികള്‍: അപ്ഡേറ്റ് ചെയ്ത യോഗ്യതാ മാനദണ്ഡത്തില്‍ പ്രായമായവരെയും വികലാംഗരെയും ഉള്‍പ്പെടുത്തുന്നതിലൂടെ അവരുടെ ഉയര്‍ന്ന മെഡിക്കല്‍ ചെലവുകള്‍ ഇതുവഴി നല്‍കും.

ആയുഷ്മാന്‍ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം

∙ഔദ്യോഗിക ആയുഷ്മാന്‍ ഭാരത് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അടിസ്ഥാന വിശദാംശങ്ങള്‍ നല്‍കി യോഗ്യത പരിശോധിക്കുക.

∙അപേക്ഷകര്‍ക്ക് എംപാനല്‍ ചെയ്ത ആശുപത്രികളോ കോമണ്‍ സര്‍വീസ് സെന്ററുകളോ (സിഎസ് സി) സന്ദര്‍ശിച്ച് അപേക്ഷിക്കാം.

∙ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ പോലുള്ള ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക.

ഓണ്‍ലൈന്‍ അപേക്ഷ

∙ യോഗ്യത പരിശോധിച്ച ശേഷം, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രക്രിയ ആരംഭിക്കുന്നതിന് pmjay.gov.in സൈറ്റ് സന്ദര്‍ശിക്കുക.

∙ വെബ്സൈറ്റിനുള്ളില്‍ ABHA- റജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്കുചെയ്ത് നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുക.

∙ ആധാര്‍ സ്ഥിരീകരിക്കാന്‍  OTP നല്‍കുക.

∙പേര്, വരുമാനം, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ നല്‍കുക.

∙അപേക്ഷ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക, അതിനുശേഷം ആയുഷ്മാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

∙അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍, പൗരന്മാര്‍ക്ക് വീണ്ടും വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും അവരുടെ ആയുഷ്മാന്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ആക്‌സസ് ചെയ്യുന്നതിനായി OTP വഴി ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കാനും കഴിയും.

∙ആശുപത്രികളില്‍ പണരഹിത ചികിത്സ ലഭ്യമാക്കാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

English Summary:

Learn about the latest eligibility criteria for the Ayushman Card under the Ayushman Bharat scheme. Discover how you can benefit from free healthcare services up to ₹5 lakhs. Apply online now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com