ADVERTISEMENT

വൈറൽ താരങ്ങളായ ജാനകിയും നവീനും അവതരിപ്പിച്ച റാസ്പുടിൻ ചുവടുകൾ അതേ രീതിയിൽ കൂളായി അനുകരികരിച്ച ‘കുടിയനെ’ ഓർമയില്ലേ?.. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന അടിക്കുറിപ്പോടെയാണ് ആ വിഡിയോ പ്രചരിച്ചത്.  ചുരുങ്ങിയ സമയത്തിനകം തന്നെ തൃശൂർ പാഞ്ഞാൾ സ്വദേശി സനൂപിന്റെ റാസ്പുടിൻ ഡാൻസ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. ഇപ്പോൾ സനൂപിന്റെ റാസ്പുടിൻ ഡാൻസ് അനുകരിച്ച് വൈറലാകുകയാണ് ഒരു കുട്ടിത്താരം.

ഷൈലജ ‍ടീച്ചറിനെ അനുകരിച്ച് കൈയ്യടി നേടിയ ആവർത്തനയാണ് ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’  അതുപോലെ പകർത്തിയിരിക്കുന്നത്. ‘അങ്ങയുടെ ശിഷ്യ ആയി സ്വീകരിക്കുമോ’ എന്ന ചോദ്യവുമായാണ് ആവർത്തനയുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടൈമിങ് തെറ്റാതെ കൃത്യമായി ആ ചുവടുകൾ വച്ചും. ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിൻ തുമ്പ് കയ്യിൽ പിടിച്ചുമൊക്കെയാണ് ഈ മിടുക്കിയും ഡാൻസ് െചയ്യുന്നത്. കുടിയന്റെയും ആവർത്തനയുടെയും ഡാൻസ് ചേർത്തുള്ള ഈ വിഡിയോയും വൈറലാകുകയാണ്.

 

ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ ൈശലജയുടെ 'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം' ... എന്ന വരികൾ അനുകരിച്ച് താരമായ കുഞ്ഞുമിടുക്കിയാണ് ആവർത്തന. പാലക്കാട്ടുകാരിയായ ആവർത്തന ശബരീഷ് ചിറ്റൂരിലെ യങ് വേൾഡ് പ്രൈമറി സ്കൂളിലെ വിദ്യാർഥിനിയാണ്.

 

English summary : Drunken version of Rasputin dance by Avarthana- Viralvideo

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com