ADVERTISEMENT

മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികൾ ശ്രദ്ധേയമാകുകയാണ്. പാപ്പു എന്നു വിളിപ്പേരുള്ള മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്നൊരു കുറിപ്പും ചിത്രങ്ങളുമാണ് ഗായിക അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു പാപ്പുവിന്റെ ഒരു ചിത്രം പങ്കുവച്ച് അമൃത കുറിച്ചത് ഇങ്ങനെയാണ് ‘അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി.., ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി..എന്റെ പാപ്പു.. കുഞ്ഞേ... മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.. മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്റെ കൺമണി... നീയാണ് എന്റെ ജീവിതം...’

 

പാപ്പുവും താനും പങ്കാളി ഗോപി സുന്ദറും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ആ ചിത്രത്തോടൊപ്പം ‘പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാൾ പൊന്നുമ്മ’ എന്നായിരുന്നു കുറിച്ചിരുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. നിരവധിപ്പേർ പാപ്പുവിന് പിറന്നാൾ ആശംസകളഉമായി എത്തുന്നുണ്ട്.

 

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായതാണ് അമൃത സുരേഷ്. അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകൾ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാട്ടുപാടിയും കൊഞ്ചിയും പാപ്പു  ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി.  പാപ്പുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു യുട്യൂബ് ചാനലുമുണ്ട്.

 

Content Summary : Amrutha Suresh shares birthday wish to daughter Avanthika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com