‘ഞങ്ങളുടെ കണ്ണിന് പിറന്നാൾ, അച്ഛേ...വി മിസ് യൂ’; പാപ്പുവിന് ആശംസകളുമായി അമൃത
Mail This Article
മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികൾ ശ്രദ്ധേയമാകുകയാണ്. പാപ്പു എന്നു വിളിപ്പേരുള്ള അവന്തികയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്നൊരു കുറിപ്പും ചിത്രങ്ങളുമാണ് ഗായിക അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. അനിയത്തി അഭിരാമിയ്ക്കും പാപ്പുവിനും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് അമൃത കുറിച്ചത് ഇങ്ങനെയാണ് ‘ഞങ്ങളുടെ കണ്ണിന് പിറന്നാൾ’. പിറന്നാൾ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. നിരവധിപ്പേർ പാപ്പുവിന് പിറന്നാൾ ആശംസകളഉമായി എത്തുന്നുണ്ട്.
അഭിരാമിയും അമൃതയും അമ്മയും പാപ്പുവും ചേർന്നുള്ള ഒരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. അമൃതയുടെ അച്ഛൻ അടുത്തിടെയാണ് അന്തരിച്ചത്. ‘ഞങ്ങള്‍’ എന്നു കുറിച്ചു കൊണ്ട് പങ്കുവച്ച ചിത്രം അച്ഛനെ കൂടാതെ അപൂർണമാണെന്നും അച്ഛനെ മിസ് െചയ്യുന്നുവെന്നും അച്ഛൻ എപ്പോഴും തങ്ങളുെട കൂടെയുണ്ടെന്ന് അറിയാമെന്നും അമൃത കുറിച്ചു.
റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായതാണ് അമൃത സുരേഷ്. അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകൾ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാപ്പുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു യുട്യൂബ് ചാനലുമുണ്ട്ചലച്ചിത്രതാരം ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക എന്നു വിളിക്കുന്ന പാപ്പു. 2010ല്‍ വിവാഹിതരായ ഇവര്‍ ഏറെക്കാലമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019ല്‍ ഇരുവരും വിവാഹമോചനം നേടി. അമൃതയ്ക്കൊപ്പമാണ് ഇപ്പോള്‍ മകളുള്ളത്.
Content Highlight – Amrita Suresh | Birthday wishes | Pappu | . Avantika (Pappu) birthday celebration pictures | Bala | Celebrity Kids | Kids Club