ADVERTISEMENT

കാണുന്ന കാഴ്ചകളിൽ മാത്രമല്ല ചെറിയ അനുഭവങ്ങളിലും ഏറെ സന്തോഷവും അത്​ഭുതവും പ്രകടിപ്പിക്കുന്നവരാണ് കുട്ടികൾ. അത്തരമൊരു കുട്ടികാഴ്ചയാണ് കഴിഞ്ഞ ദിവസം സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ചത്. മകൾ സുദർശന ആദ്യമായി ഓട്ടോറിക്ഷയിൽ കയറുകയും അതിൽ യാത്ര ചെയ്യുമ്പോൾ ആ കുഞ്ഞുമുഖത്തും കണ്ണിലും വിരിയുന്ന കൗതുകവും സന്തോഷവുമൊക്കെ വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ആശ്ചര്യത്താൽ വിടർന്ന ആ കുഞ്ഞിക്കണ്ണുകളും മുഖത്തെ ചിരിയും അത്​ഭുതവും യാത്രയിലുടനീളമുണ്ടായിരുന്നു. കാഴ്ച്ചക്കാർക്കും ഏറെ ആഹ്ളാദം സമ്മാനിക്കും ആ കുഞ്ഞുമുഖത്തെ ഭാവങ്ങൾ. 

ഓട്ടോ ദൂരെ നിന്നും കാണുമ്പോൾ മുതൽ തന്നെ കുഞ്ഞു സുദാപ്പുവിന്റെ മുഖത്ത് വലിയ സന്തോഷമാണ്. ഹായ് എന്ന് പറഞ്ഞു കൊണ്ടാണ് ഓട്ടോയെ സ്വീകരിക്കുന്നത്. അത്ര പരിചിതമല്ലാത്ത വാഹനത്തിൽ കയറുന്നതു കൊണ്ടോ എന്തോ ചെറിയൊരു ഭയമുണ്ടോ എന്ന് കാഴ്ചക്കാർക്ക് ആദ്യം തോന്നുമെങ്കിലും യാത്ര തുടങ്ങിയതോടെ സുദാപ്പു കണ്ണുകൾ വിടർത്തി, ഉറക്കെ ചിരിച്ച് ആ നിമിഷങ്ങൾ ആസ്വദിക്കുന്നുണ്ട്. ഇടയ്ക്കിടെ അമ്മയോട് വിശേഷങ്ങൾ ചോദിക്കാനും അച്ഛമ്മയെ അന്വേഷിക്കാനുമൊന്നും മറന്നു പോകുന്നില്ല ആ കുസൃതിക്കുടുക്ക. 

രസകരമായ നിരവധി കമന്റുകൾ വിഡിയോയുടെ താഴെ കാണാം. ''ലെ ഓട്ടോ : ഞാൻ ഇത്രക്ക് ഒരു സംഭവം ആയിരുന്നോ? ഞാൻ കരയുക അല്ല സന്തോഷം കൊണ്ടാ" എന്നിങ്ങനെ ഒരാൾ കണ്ണുനിറഞ്ഞ ഇമോജിയോടെ കുറിച്ചപ്പോൾ അമ്മമ്മ താര കല്യാണും നടി മുക്തയുമടക്കമുള്ളവർ സുദാപ്പൂവിനോടുള്ള തങ്ങളുടെ സ്നേഹമാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മോള് സൂപ്പർ ആണെന്നും ക്യൂട്ട് ആണെന്നുമൊക്കെയാണ് കമന്റുകളിലേറെയും.

English Summary:

Sudarshan’s First Auto-Rickshaw Ride: A Journey of Curiosity and Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com