ADVERTISEMENT

അഭിനേതാക്കളായ ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും കുഞ്ഞുമകന് രണ്ട് വയസ് പൂർത്തിയായി. കുഞ്ഞിനൊപ്പമുള്ള മനോഹരനിമിഷങ്ങളുടെ വിഡിയോ പങ്കുവെച്ചാണ് പ്രിയമകൻ അയാന് ചന്ദ്ര ലക്ഷ്മൺ പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ രാജക്കുട്ടിക്ക് രണ്ട് വയസായി' എന്ന് തുടങ്ങുന്ന വരികളോടു കൂടിയാണ് കുഞ്ഞുമകന് ആശംസ നേർന്നുള്ള കുറിപ്പ് പങ്കുവെച്ചത്. 

'എന്റെ രാജക്കുട്ടിക്ക് രണ്ട് വയസ്സായി. അവൻ വളരുന്നതും അവന് ഇഷ്ടമുള്ളത് ചെയ്യുന്നതും ഈ ലോകത്തിലെ അതിശയകരമായ കാര്യങ്ങൾ പഠിക്കുന്നതും എന്നോടുള്ള അവന്റെ സ്നേഹവും കാണാൻ കാത്തിരിക്കാൻ എനിക്ക് വയ്യ. അതിനൊപ്പം തന്നെ ചിപ്സ് പങ്കിടാനും ഒരുമിച്ച് ഹാങ് ഔട്ട് ചെയ്യാനും പാട്ടുകൾ പാടാനും മുറുക്കെ കെട്ടിപ്പിടിക്കാനും. എന്റെ പ്രിയപ്പെട്ട മകന് ജന്മദിനാശംസകൾ നേരുന്നു. ഒപ്പം അവന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ.' - എന്ന മനോഹരമായ കുറിപ്പോടെയാണ് മകൻ അയാന് ചന്ദ്ര ലക്ഷ്മൺ ആശംസകൾ നേർന്നത്.

chandra-lakshman-son-ayan-second-birthday1
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

അയാൻ എന്നാണ് ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും പൊന്നോമനയുടെ പേര്. ദൈവത്തിന്റെ സമ്മാനം എന്നാണ് അയാൻ എന്ന വാക്കിന്റെ അർത്ഥം. കുഞ്ഞു അയാന് ആശംസകൾ അർപ്പിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. 2021ൽ ആയിരുന്നു നടൻ ടോഷ് ക്രിസ്റ്റിയുമായി ചന്ദ്ര ലക്ഷ്മണിന്റെ വിവാഹം നടന്നത്. 2022 ഒക്ടോബർ മാസത്തിലാണ് താരദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത്. പിറന്നാൾ ദിവസം പകർത്തിയ നിരവധി ചിത്രങ്ങളാണ് ചന്ദ്ര ലക്ഷ്മൺ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

English Summary:

Cutest Birthday Alert! Chandra Lakshman's Heartfelt Message for Son Ayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com