ADVERTISEMENT

ലോകത്തെ ഏറ്റവും പഴയതും ഇന്നും നിലനിൽക്കുന്നതുമായ സാഹിത്യസൃഷ്ടിയാണ് ഗിൽഗമേഷിന്റെ ഇതിഹാസം. പ്രാചീന മെസപ്പൊട്ടേമിയയിലെ ഉറൂക്ക് എന്ന രാജ്യത്തെ രാജാവായ ഗിൽഗമേഷിന്റെ കഥയാണ് ഈ ഐതിഹ്യം പറഞ്ഞത്. ഗിൽഗമേഷ് ലുഗൽബാൻഡ എന്ന രാജാവിന്റെയും നിൻസുൻ എന്ന ദേവതയുടെയും മകനാണ്. ഭാഗികമായി മനുഷ്യനും ഭാഗികമായി ദേവനുമെന്നു പറയാവുന്ന ഒരാൾ. വളരെ ശക്തനായിരുന്നു ഗിൽഗമേഷ്.

എന്നാൽ ആ ശക്തി കൊണ്ട് രാജ്യം മര്യാദയ്ക്ക് ഭരിക്കാനല്ല മറിച്ച് ആളുകളെ ദ്രോഹിക്കാനായിരുന്നു ഗിൽഗമേഷ് ശ്രമിച്ചത്. ഈ രാജാവിന്റെ അഹങ്കാരം മൂലം പൊറുതിമുട്ടിയ ജനങ്ങൾ തങ്ങളുടെ പരമോന്നത ദൈവമായ അനുവിനോട് പ്രാർഥിക്കുന്നതും ഒടുവിൽ ഗിൽഗമേഷിനെ വരുതിയിലാക്കാൻ എൻകിഡു എന്നൊരു കാട്ടുമനുഷ്യനെ ദേവകൾ സൃഷ്ടിക്കുന്നതുമൊക്കെയാണ് ഈ കൃതിയുടെ പ്രമേയം. 

ഗിൽഗമേഷും എൻകിഡുവും തമ്മിൽ ഏറ്റുമുട്ടുകയും ഒടുവിൽ എൻകിഡു തോക്കുകയും ചെയ്യും. എന്നാൽ പിന്നീട് എൻകിഡു ഗിൽഗമേഷിന്റെ വലിയ കൂട്ടുകാരനായി മാറും. അവരൊരുമിച്ച് സാഹസികതകളിലും അബദ്ധങ്ങളിലും ചെന്നു ചാടും. ഒടുവിൽ ജ്ഞാനം നേടുന്ന ഗിൽഗമേഷ് മഹാനായ ഒരു രാജാവാകുന്നതാണ് ആ കൃതിയുടെ പ്രമേയം. 

സാഹിത്യസന്ദർഭങ്ങൾ ആലോചിക്കാനും അവ നാടകീയമായി എഴുതാനുമൊക്കെ പണ്ടേ മനുഷ്യർ ശ്രമിച്ചിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഗിൽഗമേഷിന്റെ ഇതിഹാസം. പണ്ട് കാലത്ത് മെസപ്പൊട്ടേമിയയുടെ ഭാഗമായിരുന്ന അസീറിയൻ സാമ്രാജ്യത്തിലെ അശൂർബാനിപാൽ എന്ന പ്രശസ്തരാജാവിന്റെ ഗ്രന്ഥശാലയിൽ നിന്നായിരുന്നു ഈ കൃതി ലഭിച്ചത്. ഇറാഖി പുരാവസ്തു ഗവേഷകനായ ഹോർമുദ് റസാമാണ് 1853ൽ ഇതു കണ്ടെത്തിയത്. പിൽക്കാലത്ത് ഈ കൃതി ലോകത്തെ സാഹിത്യചർച്ചാവേദികളിൽ ഇടം പിടിച്ചു.

English Summary:

Enkidu's Triumph: How He Defeated Gilgamesh in the World's Oldest Literary Epic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com