മോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ

Mail This Article
അമ്പലപ്പുഴ ∙ മോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ കഞ്ചാവുമായി അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാനം വൃക്ഷവിലാസംതോപ്പില്‍ സഫീറിനെയാണ് (28) ബുധനാഴ്ച രാത്രി എസ്ഐ ലൈസാദ് മുഹമ്മദും സംഘവും വളഞ്ഞവഴിയില്‍ നിന്ന് പിടികൂടിയത്. 2012ല്‍ വണ്ടാനത്തെ മൊബൈല്‍ ഫോൺ കടയില്‍ നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ജാമ്യമെടുത്ത ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് ഇയാള്‍. കഞ്ചാവ് വിൽപന നടത്തിയതിന് പുന്നപ്ര, അടിമാലി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി.