ADVERTISEMENT

ആലപ്പുഴ ∙ െൈബപാസിലെ രണ്ടാം മേൽപാലം നിർമാണം സംബന്ധിച്ച പരിശോധനയ്ക്കായി ദക്ഷിണ റെയിൽവേ ബ്രിജസ് വിഭാഗം ഉന്നതരുടെ സന്ദർശനം പത്താം തീയതിയിലേക്കു മാറ്റി. നാളെ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ചീഫ് ബ്രിജ് എൻജിനീയർ അബ്ദുൽ റഹ്‌മാനോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ ആവും എത്തുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. മേൽപാലത്തിനായി തയാറാക്കിയ ഗർഡറുകൾ പരിശോധിക്കാനാണു സന്ദർശനം. നിർമാണം നടക്കുന്ന ഒന്നാം മേൽപാലവും സംഘം പരിശോധിക്കും.

ബൈപാസ്: ക്രമക്കേട് ആരോപണവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ ∙ പാലാരിവട്ടം പാലം നിർമിച്ച കരാർ കമ്പനി നിർമിക്കുന്ന ആലപ്പുഴ ബൈപാസിന്റെ പല ഭാഗങ്ങളും ഇപ്പോൾ തന്നെ തകർന്നു തുടങ്ങിയെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കുതിരപ്പന്തിയിൽ എലിവേറ്റഡ് പാതയിലേക്കുള്ള അപ്രോച്ച് റോഡ് തകർന്നതിനെത്തുടർന്നു പൊളിക്കുകയാണ്. തുടക്കത്തിൽ തന്നെ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നു സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ ഇന്നു നടക്കുന്ന കിഫ്ബി മേള യുഡിഎഫ് ബഹിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആലപ്പുഴ ബൈപാസിലെ കുതിരപ്പന്തി ഭാഗത്ത് മണ്ണു മാറ്റി വീണ്ടും നിർമിക്കുന്ന ഭാഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിക്കുന്നു. എ.എം.നസീർ, ഡിസിസി പ്രസിഡന്റ് എം ലിജു തുടങ്ങിയവർ സമീപം. 			       ചിത്രം: മനോരമ
ആലപ്പുഴ ബൈപാസിലെ കുതിരപ്പന്തി ഭാഗത്ത് മണ്ണു മാറ്റി വീണ്ടും നിർമിക്കുന്ന ഭാഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിക്കുന്നു. എ.എം.നസീർ, ഡിസിസി പ്രസിഡന്റ് എം ലിജു തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കിഫ്ബിയിൽ നടക്കുന്നതു ധൂർത്തും അഴിമതിയുമാണ്. എല്ലാ ജില്ലകളിലും കിഫ്ബി മേളകൾ നടത്താൻ വൻ തുകയാണു ധൂർത്തടിക്കുന്നത്. കിഫ്ബിയിൽ വലിയ പദ്ധതികളൊന്നും തന്നെ ഇതുവരെ നടപ്പാക്കിയിട്ടില്ല. 6 റോഡ് മാത്രമാണ് കിഫ്ബിയിൽ പൂർത്തിയാക്കിയതെന്നു മന്ത്രി ജി.സുധാകരൻ തന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബൈപാസിലേത് മണ്ണ്  ഇടിഞ്ഞതല്ല; നീക്കുന്നതെന്ന് മന്ത്രി സുധാകരൻ

ആലപ്പുഴ ∙ ബൈപാസിൽ കളർകോട് ഭാഗത്തു പാലത്തിന്റെ അപ്രോച്ച് സ്ലാബ് കഴിഞ്ഞു റോഡ് തുടങ്ങുന്ന ഭാഗത്തു ടാർ പ്രതലത്തിലും അതിനോടു ചേർന്ന ആർഇ വാൾ പാനലിലും വിള്ളൽ രൂപപ്പെട്ടതായി കഴിഞ്ഞ മഴക്കാലത്തു ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ തകരാർ പരിഹരിക്കാൻ കരാറുകാർക്കു കത്തു നൽകിയിരുന്നതായി മന്ത്രി ജി.സുധാകരൻ. അപ്രോച്ച് സ്ലാബിന്റെ അടിയിലുള്ള മണ്ണ് താഴ്ന്നതു മൂലമാണു വിള്ളലുണ്ടായത്.

മഴമാറിയപ്പോൾ തന്നെ അപാകത സംഭവിച്ച ആർഇ വാൾ പാനലുകൾ മാറ്റി പുതിയതു സ്ഥാപിച്ചു മണ്ണ് നിറയ്ക്കുന്നതിനുള്ള ഡിസൈൻ തയാറാക്കി.അപ്രോച്ച് സ്ലാബിന്റെ ഇരുവശത്തെയും പാനലുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഏതെങ്കിലും പാനലിനു തകരാറുണ്ടായാൽ രണ്ടു വശത്തെയും പാനലുകൾക്കിടയിലെ മണ്ണ് പൂർണമായ‍ി നീക്കേണ്ടി വരും.

ജനുവരി അവസാനത്തോടെ ഇതിന്റെ ജോലി തുടങ്ങിയിരുന്നു.തുടർന്നു പുതിയ ആർഇ വാൾ പാനൽ നിർമിച്ചു സ്ഥാപിച്ചാണ് അപ്രോച്ച് റോഡിന്റെ തകരാർ പരിഹരിക്കുന്നത്. ചില വാർത്തകളിൽ പ്രചരിക്കുന്നതുപോലെ മണ്ണ് ഇടിഞ്ഞ തല്ലെന്നും ബൈപാസ് 98 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com