ADVERTISEMENT

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി കന്റീനിൽ എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കന്റീൻ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു കന്റീൻ പ്രവർത്തനം. 

പിഴ ഈടാക്കിയ ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടിസ് നൽകിയതിനെത്തുടർന്ന് ഇന്ന് വൈകിട്ട് കന്റീൻ വൃത്തിയാക്കാമെന്ന് ഉടമ സമ്മതിച്ചു. ഇന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമേ തുടർന്ന് തുറന്നു പ്രവർത്തിക്കുകയുള്ളൂ. എലി പ്രസവിച്ചു കിടക്കുന്നതും ദുർഗന്ധം വമിക്കുന്ന സാഹചര്യവും കണ്ടെത്തി. ഇറച്ചി, മത്സ്യം തുടങ്ങിയവ ദിവസങ്ങളായി ഫ്രിജിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. ഫ്രിജ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com