ADVERTISEMENT

ചെങ്ങന്നൂർ∙ തിരുവൻവണ്ടൂരിൽ പരക്കെ മോഷണം, ഗുരുദേവ ഭദ്രകാളി ക്ഷേത്രത്തിലും സെന്റ് ഫ്രാൻസിസ് സാലസ് മലങ്കര ക്നാനായ കത്തോലിക്കാ പള്ളി കുരിശടിയിലും മോഷണം നടന്നു. ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നു സൈക്കിളും കവർന്നു. തിങ്കൾ പുലർച്ചെയാണു മോഷണവിവരം അറിയുന്നത്. പുലർച്ചെ 4.30നു ഭദ്രകാളിക്ഷേത്രത്തിലെ മേൽശാന്തി ബഹുലേയൻ നട തുറക്കാനെത്തിയപ്പോഴാണ് ഗേറ്റ് തുറന്ന് കിടക്കുന്നതായി കണ്ടത്.

ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. സെക്രട്ടറി സോമോൻ, പ്രസിഡന്റ് ഹരി പത്മനാഭൻ എന്നിവർ സ്ഥലത്തെത്തി ചെങ്ങന്നൂർ പൊലീസിനെ വിവരം അറിയിച്ചു. ദേവീക്ഷേത്രനടയിലെയും കാണിക്കമണ്ഡപത്തിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. അയ്യായിരം രൂപയിലേറെ നഷ്ടപെട്ടതായി ഭാരവാഹികൾ പറഞ്ഞു. മണ്ഡലച്ചിറപ്പ് സമാപനത്തിനു ശേഷം കാണിക്കവഞ്ചി തുറക്കാനിരിക്കവെയാണ് മോഷണം നടന്നത്. കുറച്ചു നാണയങ്ങൾ ക്ഷേത്രത്തിനു സമീപം കാണപ്പെട്ടു.

തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാവ് പള്ളിയുടെ മതിൽ ചാടിക്കടക്കുന്ന രംഗം പൊലീസിനു ലഭിച്ചു. പട്രോളിങിനെത്തിയ പൊലീസ് സംഘം സംഭവസ്ഥലത്തു പിന്നിട്ട് 2 മിനിറ്റ് കഴിയുമ്പോഴാണു കള്ളൻ പള്ളിയുടെ മതിൽ ചാടിക്കടക്കുന്നതായി സിസിടിവി ദൃശ്യത്തിൽ കാണുന്നത്. ദേവീക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ചെടുത്ത സൈക്കിൾ മഴുക്കീറിലെ വീട്ടിൽ നിന്നും ലഭിച്ചു.

ആലപ്പുഴയിൽ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. ദേവീക്ഷേത്രത്തിനു സമീപത്തു നിന്നു മണം പിടിച്ച പൊലീസ് നായ തിരുവൻവണ്ടൂർ സ്കൂൾ ജംക്‌ഷനിലുള്ള ചായക്കടയുടെ സമീപത്തെത്തി നിന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ടു പുളിക്കീഴ് പൊലീസും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com