ADVERTISEMENT

കായംകുളം∙ കെപി റോഡിൽ ലക്ഷ്മി തിയറ്റർ– കെപിഎസി ജംക്‌ഷൻ റോഡ് ആധുനിക രീതിയിൽ നവീകരിക്കാൻ പണം അനുവദിച്ചതോടെ ദേശീയപാതയ്ക്ക് സമാന്തരമായി മികച്ച ഗതാഗത സൗകര്യം ഒരുങ്ങുന്നു. ദേശീയപാതയിൽ കല്ലുംമൂട് ജംക്‌ഷനിൽ നിന്ന് നേരിട്ട് കെപി റോഡിൽ റെയിൽവേ ജംക്‌ഷന് സമീപത്ത് എത്താനുള്ള വഴിയാണ് മികച്ച രീതിയിൽ സജ്ജമാകുന്നത്. പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ റോഡ് ബിഎം ബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് രൂപ അനുവദിച്ചിട്ടുണ്ട്. യു.പ്രതിഭ എംഎൽഎയുടെ ശുപാർശയിലാണ് തുക അനുവദിച്ചത്.

രണ്ടേകാൽ കിലോമീറ്റർ നീളമുള്ള റോഡ് നവീകരിക്കുന്നതോടെ റോഡ് വീതി 4.20 മീറ്റർ വരെ ഗതാഗതത്തിന് ലഭിക്കും. ഇല്ലിക്കുളം ജംക്‌ഷൻ മുതൽ തെക്കോട്ട് 150 മീറ്റർ ഭാഗത്ത് മാത്രമാണ് വീതിക്കുറവുള്ളത്. ബാക്കി സ്ഥലങ്ങളിൽ 4.5 മുതൽ 7 മീറ്റർ വരെ വീതി ലഭിക്കും. കെപി റോഡിലെ തിരക്കിൽപെടാതെ വാഹനങ്ങൾക്ക് വേഗത്തിൽ ദേശീയപാതയിൽ ചിറക്കടവത്ത് എത്തി കൊല്ലം ഭാഗത്തേക്ക് യാത്ര ചെയ്യുവാനുള്ള എളുപ്പ വഴിയാണ് ഒരുങ്ങുന്നത്.

നിലവിൽ റോഡിനേക്കാൾ ഉയർന്ന് അശാസ്ത്രീയമായി ഓട നിർമിച്ചത് മിക്കപ്പോഴും ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ ടയർ കേടാകാനും ഇടയാകുന്നുണ്ട്. എംഎൽഎ നിർദേശിച്ച ഫണ്ടുപയോഗിച്ച് റോഡിനേക്കാൾ ഉയരത്തിൽ നിർമിച്ച ഓടയാണ് ഗതാഗത തടസ്സം ഉണ്ടാക്കുന്നത്. നഗരസഭ 34, 35 വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. സെന്റ് മേരീസ് ബെഥനി സ്കൂൾ, വെറ്ററിനറി ആശുപത്രി എന്നിവ ഈ റോഡിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com