ADVERTISEMENT

മാന്നാർ ∙ റമസാ‍ൻ നോമ്പു നോക്കുന്നവർക്ക്‌ ആശ്വാസമാകുകയാണ് മാന്നാർ പുത്തൻ പള്ളി ജുമാ മസ്ജിത്തിയിൽ നൽകുന്ന മുഹമ്മദ് റാഫിയുടെ രുചിക്കൂട്ടുള്ള കഞ്ഞി. കഴിഞ്ഞ നാലുപതിറ്റാണ്ടായി മാന്നാർ ടൗൺ പുത്തൻപള്ളി ജുമാ മസ്ജിദിൽ നോമ്പുകാലത്ത് നേമ്പുകഞ്ഞി തയാറാക്കുന്നത് മാന്നാർ ആലുമ്മൂട്ടിൽ മുഹമ്മദ് റാഫി (52). തുടക്കത്തിൽ 5 കിലോഗ്രാം അരിയിൽ തുടങ്ങിയ നോമ്പ്‌ കഞ്ഞി തയ്യാറാക്കൽ ഇന്നിപ്പോൾ 100 കിലോഗ്രാം അരിയിൽ‍ വരെയായി, അത്രയ്ക്കു രുചികരമാണ് റാഫിയുടെ കഞ്ഞി.   

നോമ്പ്‌ തുറക്കുന്ന മഗ്‌രിബിന്റെ സമയം (സൂര്യാസ്തമന സമയം) ബാങ്ക്‌ വിളി മുഴങ്ങുന്നതിനു മുൻപായി പള്ളിയങ്കണത്തിൽ പ്രത്യേകമായി സജ്ജീകരിച്ച ഇരിപ്പിടങ്ങളിൽ ആളുകൾ നിറഞ്ഞു കവിയും. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ ഔഷധ ഗുണമുള്ള ഈ കഞ്ഞി നേരിട്ടു കുടിക്കാനും വീട്ടിലേക്കു വാങ്ങി കൊണ്ട് പോകാനുമായി എത്താറുണ്ട്. ജാതി മതഭേദമന്യേ എല്ലാവരും ഈ കഞ്ഞി വാങ്ങിക്കാനായി മാന്നാർ പുത്തൻ പള്ളിയിൽ എത്തുന്നത് ഏറെ പ്രത്യേകതയാണ്. 

റാഫിയുടെ രുചിക്കൂട്ട്
പതിവു പോലെ ഇത്തവണയും മാന്നാർ പുത്തൻപള്ളിയിൽ നേമ്പു കഞ്ഞി തയ്യാറാക്കുന്ന ചുമതല മാന്നാർ ആലുമ്മൂട്ടിൽ കുടുംബത്തിലെ മുഹമ്മദ് റാഫിക്കു(52) തന്നെയാണ് . പിതാവ്‌ സെയ്ത്‌ മുഹമ്മദിൽ നിന്നും പകർന്ന് കിട്ടിയ രുചിക്കൂട്ടും കൈപുണ്യവും മകൻ മുഹമ്മദ്‌ റാഫിയിലാണെത്തി നിൽക്കുന്നത്‌. ദിവസവും രാവിലെ 11ന് തുടങ്ങുന്ന കഞ്ഞി തയാറാക്കൽ നാലു മണിയാകുമ്പോൾ പൂർത്തിയാകും.   മാന്നാർ പുത്തൻപള്ളിയുടെ കീഴിലുള്ള കുരട്ടിക്കാട് മസ്ജിദിലേക്കും ഇവിടെ നിന്നാണ് നോമ്പ് കഞ്ഞി നൽകുന്നത്. വൈകിട്ട് 5  മുതൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ചെറുതും വലുതുമായ പാത്രങ്ങളിൽ നൊമ്പ്‌ കഞ്ഞി നിറച്ച്‌ വീടുകളിലേക്ക്‌ കൊണ്ടു. മാന്നാറിലെ ഭൂരിപക്ഷം വീടുകളിലും നോമ്പ്‌ തുറക്കുന്ന സമയത്ത് ഈ ഔഷധക്കഞ്ഞിയും തീൻ മേശയിൽ ഇടം പിടിച്ചിരിക്കും വയറിനു സുഖവും ശരീരത്തിന് ഉണർവും നൽകുന്ന ഈ മരുന്നു കഞ്ഞി ഏറെ ഉത്തമം തന്നെയാണ്.

കഞ്ഞിയുടെ ചേരുവ
അരി, മഞ്ഞപ്പൊടി, ഉപ്പ്, ആശാളി, ചുക്ക്, കറിവേപ്പില, ഉലുവ, വെളുത്തുള്ളി ,ജീരകം, ചുവന്നുള്ളി, വെളിച്ചെണ്ണ , തേങ്ങ തുടങ്ങിയ വിശിഷ്ടമായ സാധനങ്ങൾ ചേർത്താണ് ഈ കഞ്ഞി തയാറാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com