ADVERTISEMENT

കൊല്ലകടവ് ∙ കൊല്ലം – തേനി ദേശീയ പാതയിൽ കൊല്ലകടവിൽ കാറിടിച്ച് തട്ടുകട ഉടമ മരിച്ചു. കടുവിനാൽ വടക്കേതിൽ ഫിലിപ്പോസ് മത്തായി (അനിയൻ–56) ആണു മരിച്ചത്. കാർ ഇടിച്ച് ഫിലിപ്പോസ് തെറിച്ചു വീണത് ആദ്യം ശ്രദ്ധയിൽ പെടാതിരുന്നതിനാൽ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ഫിലിപ്പോസിനെ ആശുപത്രിയിലെത്തിച്ചത്. ശനി രാത്രി പതിനൊന്നരയോടെയാണ് അപകടം. വീടിനോടു ചേർന്നു പ്രവർത്തിക്കുന്ന തട്ടുകടയ്ക്കു മുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന ഫിലിപ്പോസിനെ ചെങ്ങന്നൂർ ഭാഗത്തേക്കു വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

   സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ചാണു കാർ നിന്നത്. ഇതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. കാറിന്റെ എയർബാഗ് പ്രവർത്തിച്ചതിനാൽ കാറിൽ ഉണ്ടായിരുന്നവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. വെണ്മണി പൊലീസ് സ്ഥലത്തെത്തി കാർ യാത്രികരെ കൊല്ലകടവിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. 

ഫിലിപ്പോസ്
ഫിലിപ്പോസ്

വൈദ്യുതി നിലച്ചതിനാൽ ഇടിയുടെ ആഘാതത്തിൽ ഫിലിപ്പോസ് തെറിച്ചുവീണത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. തുടർന്നു കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിൽ ഏതാനും മീറ്റർ അകലെ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിമാനത്താവളത്തിൽ നിന്നു ബന്ധുവിനെ കൂട്ടിയെത്തിയ കൊല്ലകടവ് സ്വദേശികളാണു കാറിലുണ്ടായിരുന്നത്. ഫിലിപ്പോസിന്റെ സംസ്കാരം നാളെ 10നു കൊല്ലകടവ് സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ.  ഭാര്യ: ഉളുന്തി കോയിപ്പുറത്ത് മേരിക്കുട്ടി. മക്കൾ: ജോബിൻ, ജോളി, ജിബിൻ. 

English Summary:

Kollakadavu fatal accident claims the life of roadside eatery owner Philippose Mathai (Aniyan), 56. The incident involved a car hitting him, leading to his death and a power outage in the area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com