8 മുതൽ 22 വരെ സ്പെഷൽ ബസ്: വിഷു, ഈസ്റ്റർ യാത്ര; കനിഞ്ഞ് കേരള ആർടിസി

Mail This Article
ബെംഗളൂരു ∙ വിഷു, ഈസ്റ്റർ തിരക്കിനെ തുടർന്ന് കേരള ആർടിസി ഏപ്രിൽ 8 മുതൽ 22 വരെ സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. കണ്ണൂർ (2), കോഴിക്കോട് (3), തൃശൂർ (1), എറണാകുളം (2), കോട്ടയം (1), തിരുവനന്തപുരം (1) എന്നിവിടങ്ങളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൂടാതെ അടൂർ, കൊട്ടാരക്കര, പുനലൂർ, കൊല്ലം, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിലേക്കും ഇത്തവണ സ്പെഷൽ സർവീസുകളുണ്ട്. ടിക്കറ്റ് ബുക്കിങ്ങിനു വെബ്സൈറ്റ്: www.onlineksrtcswift.com, മൊബൈൽ ആപ്: ente ksrtc neo oprs. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ മാർച്ച് ആദ്യവാരം തന്നെ തീർന്നിരുന്നു.
കണ്ണൂരിലേക്ക് കൂടുതൽ വിമാനസർവീസുകൾ
ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കു വിമാനയാത്രക്കാരുടെ തിരക്കേറിയതോടെ, വേനൽക്കാലത്തു കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ഇൻഡിഗോയും എയർ ഇന്ത്യയും തീരുമാനിച്ചു. നിലവിൽ ഈ റൂട്ടിൽ 2 പ്രതിദിന സർവീസ് നടത്തുന്ന ഇൻഡിഗോ എയർലൈൻസ് മേയ് ഒന്നുമുതൽ മൂന്നാമത്തെ സർവീസ് ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസും വേനൽക്കാല ഷെഡ്യൂളിൽ കണ്ണൂർ സർവീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം കണ്ണൂരിലേക്കു യാത്രക്കാർ കുറഞ്ഞതോടെ എയർ ഇന്ത്യ സർവീസ് നിർത്തുകയും ഇൻഡിഗോ ഒരു സർവീസ് മാത്രമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതും യാത്രക്കാരെ അകറ്റിയിരുന്നു. 3,000 രൂപയിൽ താഴെയായിരുന്ന ടിക്കറ്റ് നിരക്ക് പിന്നീട് 7,000– 10,000 രൂപയായി ഉയർന്നിരുന്നു. നിലവിൽ ഇൻഡിഗോയിൽ 3,800– 4,800 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്.