ADVERTISEMENT
ചെന്നൈ ∙ പുതുച്ചേരിയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി പുനരാരംഭിച്ചു. സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള സൗജന്യ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സസ്യഭക്ഷണവും മുട്ടയുമാണ് നൽകി വന്നിരുന്നത്. എന്നാൽ കോവിഡ് ലോക്ഡൗൺ കാലത്ത് മുട്ട വിതരണം നിർത്തി വച്ചിരുന്നു.ഒരു വിദ്യാർഥിക്ക് ആഴ്ചയിൽ 3 മുട്ട വീതമാണ് നൽകുക. വിദ്യാർഥികൾക്ക് നൽകാനുള്ള മുട്ടകൾ ഗുണനിലവാരം ഉറപ്പു വരുത്തി സീൽ ചെയ്താണ് അയയ്ക്കുക. മുട്ടകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാനും ‘പുതുച്ചേരി മിഡ് ഡേ മീൽ സ്കീം’ എന്നു സീൽ ചെയ്യുന്നത് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com