പാളത്തിൽ വിള്ളൽ; ട്രെയിൻ ചങ്ങല വലിച്ചു നിർത്തി

Mail This Article
ചെന്നൈ ∙ തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ കടന്നുപോയ റെയിൽ പാളത്തിൽ വിള്ളൽ. അസ്വാഭാവിക ശബ്ദം കേട്ടതോടെ പരിഭ്രാന്തരായ യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയതിനെ തുടർന്ന് അപകടം ഒഴിവായി. പാളത്തിൽ അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂറിനു ശേഷം യാത്ര പുനരാരംഭിച്ചു.ചെന്നൈയ്ക്കു സമീപം ആർക്കോണത്ത് ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം. ആർക്കോണത്ത് നിന്നു ചെന്നൈയിലേക്ക് നീങ്ങിയ ട്രെയിൻ പുളിയമംഗളത്ത് എത്തിയപ്പോഴാണു വിള്ളലുള്ള ഭാഗത്തുകൂടി കടന്നു പോയത്. യാത്രക്കാർ ചങ്ങല വലിച്ചു നിർത്തിക്കുമ്പോഴേക്കും പകുതി ട്രെയിൻ ഇതിനു മുകളിലൂടെ കടന്നു പോയിരുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ആർക്കോണം വഴിയുള്ള മുഴുവൻ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. 10നു ശേഷം സർവീസുകൾ പുനഃസ്ഥാപിച്ചു.