അടിയന്തര ഘട്ടങ്ങളിൽ വിളിക്കാം ലത്തീഫിന്റെ ‘ആംബുലൻസ്’; രോഗിയെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കും

Mail This Article
ആലുവ∙ കോവിഡ് പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം വാഹനം രൂപമാറ്റം വരുത്തി ‘ആംബുലൻസ്’ ആക്കിയിരിക്കുകയാണ് ഏലൂക്കര പടുവത്തിൽ പി.എ. അബ്ദുൽ ലത്തീഫ്. അടിയന്തര ഘട്ടങ്ങളിൽ പലപ്പോഴും ആംബുലൻസ് വിളിച്ചാൽ കിട്ടാത്ത സാഹചര്യം കണക്കിലെടുത്താണിത്. കടുങ്ങല്ലൂർ പഞ്ചായത്തിൽ കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് കിട്ടിയില്ലെങ്കിൽ ലത്തീഫിനെ വിളിക്കാം.
രോഗിയെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കും. സ്കോർപിയോ കാറിന്റെ ഉള്ളിൽ ഡ്രൈവർ സീറ്റിന്റെ ഭാഗത്തു മാറ്റം വരുത്തിയാണ് ഒരാൾക്കു കിടക്കാനും 2 പേർക്ക് ഇരിക്കാനും സൗകര്യം ഒരുക്കിയത്. ലത്തീഫും സുഹൃത്ത് ബഷീറുമാണു വാഹനം ഓടിക്കുക. ഇവർക്കു ധരിക്കാനുള്ള പിപിഇ കിറ്റ് നാട്ടുകാരനായ സിദ്ദീഖ് തച്ചവള്ളത്ത് നൽകും. മുപ്പത്തടത്തു വെളിച്ചെണ്ണ വ്യാപാരിയായ ലത്തീഫ് സിപിഎം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്. ലത്തീഫിന്റെ ഫോൺ: 9846019358.