തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ആനയ്ക്കു പകരം പല്ലക്ക്

Mail This Article
തിരുവൈരാണിക്കുളം∙ മഹാദേവ ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളിപ്പിന് ആനയ്ക്കു പകരം പല്ലക്ക്. ക്ഷേത്രത്തിൽ നടക്കുന്ന മഹാദേവന്റെ ഉത്സവത്തിന് അത്താഴപൂജയ്ക്കു ശേഷമുള്ള വിളക്കിനെഴുന്നള്ളിപ്പിനു പല്ലക്ക് ഉപയോഗിക്കും. തേക്കുതടിയിൽ നിർമിച്ച പല്ലക്ക് ക്ഷേത്ര ട്രസ്റ്റ് അംഗവും ദാരുശിൽപ കലാ വിദഗ്ധനുമായ പി.ആർ. ഷാജികുമാറാണു ക്ഷേത്രത്തിനു സമർപ്പിച്ചത്.
ഉത്സവത്തോടനുബന്ധിച്ചുള്ള ഇറക്കി എഴുന്നള്ളിപ്പിന് ആനയ്ക്കു പകരം രഥമായിരിക്കും ഉപയോഗിക്കുന്നത്. പ്രത്യേകം അലങ്കരിച്ച വാഹനമാണു രഥമായി മാറ്റുന്നത്. ആനകൾ പലയിടത്തും ഉത്സവത്തിനു ഭംഗം വരുത്തി അപകടങ്ങൾക്കു കാരണമാകുന്ന സാഹചര്യത്തിലാണ് ആനയെ ഉത്സവത്തിന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നു ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. 23ന് ആരംഭിച്ച മഹാദേവന്റെ ഉത്സവം മാർച്ച് 2ന് ആറാട്ടോടെ സമാപിക്കും.