നിരീക്ഷകർ ഉറപ്പാക്കി; എല്ലാം ‘സ്ട്രോങ്’
![ernakulam-sheetal-basavaraj-theli-ugale എറണാകുളം മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ കുസാറ്റിൽ പൊതു നിരീക്ഷകയായ ശീതൾ ബാസവരാജ് തേലി ഉഗലെയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു. കലക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാം സുന്ദർ, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ ജെ മോബി, ഇലക്ഷൻ ഹെഡ് ക്ലാർക്ക് അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സമീപം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2024/4/7/ernakulam-sheetal-basavaraj-theli-ugale.jpg?w=1120&h=583)
Mail This Article
കാക്കനാട്∙ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകൾ കേന്ദ്ര നിരീക്ഷക ശീതൾ ബാസവരാജ് തേലി ഉഗലെ സന്ദർശിച്ചു. എറണാകുളം മണ്ഡലത്തിലെ വോട്ട് എണ്ണുന്ന കുസാറ്റ് ക്യാംപസിലാണു സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പു പൂർത്തിയാക്കി ബൂത്തുകളിൽ നിന്ന് ഇവിടേക്കാണു യന്ത്രങ്ങൾ എത്തിക്കുക. വോട്ടെണ്ണൽ കേന്ദ്രവും നിരീക്ഷക സന്ദർശിച്ചു. എറണാകുളത്ത് ഉൾപ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഒറ്റ ഹാളിലാണ്. ബാരിക്കേഡുകൾ കെട്ടി 7 ചെറു ഹാളുകളായി ഇവിടം ക്രമീകരിക്കും.
വോട്ടെടുപ്പു സാമഗ്രികൾ വിതരണം ചെയ്യാൻ ലോക്സഭാ മണ്ഡലത്തിലെ 7 ഇടങ്ങളിൽ കേന്ദ്രമൊരുക്കിയിട്ടുണ്ട്. ഇവിടത്തെ ക്രമീകരണവും നിരീക്ഷക വിലയിരുത്തി. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലെ വിതരണ കേന്ദ്രങ്ങൾ: തൃക്കാക്കര (എറണാകുളം ഗേൾസ് ഹൈസ്കൂൾ), തൃപ്പൂണിത്തുറ (മഹാരാജാസ് കോളജ്), എറണാകുളം (എസ്ആർവി സ്കൂൾ), കളമശേരി (എസ്എൻഎച്ച്എച്ച്എസ് പറവൂർ), കൊച്ചി (ടിഡി ഹൈസ്കൂൾ മട്ടാഞ്ചേരി), വൈപ്പിൻ (കൊച്ചിൻ കോളജ്), പറവൂർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ).