ADVERTISEMENT

കൊച്ചി∙ കേന്ദ്ര ഗ്രിഡിൽനിന്നു വൈദ്യുതി ലഭ്യതയിലുണ്ടായ വൻ കുറവു ജില്ലയിലൊട്ടാകെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിന് ഇടയാക്കി. ഇന്നലെ രാത്രി വൈകിയും വൈദ്യുതിനിയന്ത്രണം തുടർന്നതോടെ നഗരമേഖലയിലും ഗ്രാമീണമേഖലയിലും ജനം ദുരിതത്തിലായി. കേന്ദ്ര ഗ്രിഡിൽനിന്ന് ആവശ്യത്തിനു വൈദ്യുതി ലഭിക്കാതിരുന്നതിനാൽ കളമശേരിയിലെ ലോഡ് ഡിസ്പാച്ചിങ് സെന്ററിൽ (എൽഡി) നിന്നാണു വിവിധ സബ് സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്.

തുടക്കത്തിൽ ഗ്രാമീണ മേഖലകളിലേക്കുള്ള വൈദ്യുതി നിയന്ത്രിച്ചു പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലഭ്യത കുറയുകയും ഉപഭോഗം വർധിക്കുകയും ചെയ്തതോടെ കൊച്ചിയടക്കമുള്ള നഗരമേഖലകളിലേക്കുള്ള വൈദ്യുതിക്കും നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയുള്ള നിയന്ത്രണമാണു പലയിടത്തും ഏർപ്പെടുത്തിയത്. വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാനുള്ള കാരണങ്ങൾ വ്യക്തമല്ല. മതിയായ തോതിൽ വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്നും നിയന്ത്രണം തുടരാനാണു സാധ്യത. വൈദ്യുതി നിലച്ചതോടെ കെഎസ്ഇബി ഓഫിസുകളിലെല്ലാം ഇന്നലെ ഫോൺ വിളികളുടെ തിരക്കായിരുന്നു. ജനത്തോടു കൃത്യമായ കാരണം വിശദീകരിക്കാനാകാതെ അധികൃതർ കുഴങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com