ADVERTISEMENT

നെടുമ്പാശേരി ∙ 1.3 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപു മണ്ഡൽ (24) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.ദേശം പുറയാറിന് സമീപം കഞ്ചാവ് വിൽപനയ്ക്കായി എത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ഇത് തൂക്കുന്നതിനുള്ള ത്രാസും പിടികൂടി.ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം.എ.സാബുജി, എസ്ഐമാരായ മാഹിൻ സലിം, എസ്.നെൽസൺ, സിപിഒമാരായ വി.പി.ജിന്റോ, കെ.കെ.ഷബീർ, കെ.വി.വിമൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

English Summary:

Cannabis seizure in Nedumbassery leads to the arrest of a migrant worker. Deepu Mandal, a 24-year-old from Bengal, was apprehended with 1.3 kilograms of cannabis.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com