ബേബി പെരേപ്പാടന്‍ കൊച്ചി നഗരസഭ സ്വീകരണം നല്കി

Mail This Article
കൊച്ചി∙ അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്‍റെ മേയറായ ബേബി പെരേപ്പാടന്‍, ഡെപ്യൂട്ടി മേയര്‍ അലന്‍ ഹെയ്സ്, ഉദ്യോഗസ്ഥരായ ജോ ലുമുംബ, മരിയ നുജെന്‍റ് എന്നിവര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു. കൊച്ചി മേയറുടെ ക്ഷണം സ്വീകരിച്ചെത്തിയ മേയര്‍ക്കും പ്രതിനിധികള്‍ക്കും നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടന്‍ 2009 ലാണ് അയര്‍ലണ്ടില്‍ സ്ഥിര താമസം തുടങ്ങിയത്. 2024 ജൂണിൽ സൗത്ത് ഡബ്ലിന്‍ കൗണ്ടി മേയറായി ചുമതലയേറ്റു.
മേയര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ സെക്രട്ടറി പി.എസ് ഷിബു സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് അഡ്വ. ആന്‍റണി കുരീത്തറ, മേയര്‍ ബേബി പെരേപ്പാടന്‍, സൗത്ത് ഡബ്ലിന്‍ ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.