കൊച്ചി സർവകലാശാലയിൽ കാലാവസ്ഥാ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തിൽ ആരംഭിച്ച രാജ്യാന്തര സമ്മേളനം സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. എസ്. അഭിലാഷ്, ചെറുവയൽ രാമൻ, ഡോ. എം. ജുനൈദ് ബുഷിരി, മധു എസ്. നായർ, ഡോ. എ.യു. അരുൺ, പ്രഫ. കെ. സതീശൻ എന്നിവർ സമീപം.
Mail This Article
×
ADVERTISEMENT
കളമശേരി ∙ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു തീരദേശ മേഖലയിൽ ബോധവൽക്കരണവും കൊച്ചിക്കു പൊതുവായ കർമപദ്ധതിയും വേണമെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അഭിപ്രായപ്പെട്ടു. കൊച്ചി സർവകലാശാലയിൽ കാലാവസ്ഥാ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തിൽ രാജ്യാന്തര സമ്മേളനം (കെയർ–25) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുസാറ്റിലെ അന്തരീക്ഷ പഠനവകുപ്പും റഡാർ കേന്ദ്രവും ഇന്ത്യൻ മിറ്റീയറളോജിക്കൽ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വൈസ്ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. ചെറുവയൽ കെ. രാമൻ, കൊച്ചിൻ ഷിപ്‌യാഡ് ചെയർമാൻ മധു എസ്. നായർ, റജിസ്ട്രാർ ഡോ. എ.യു. അരുൺ, കെയർ ചെയർമാൻ ഡോ.എസ്. അഭിലാഷ്, കൺവീനർ പ്രഫ. കെ. സതീശൻ, ഡോ. എം.ജി .മനോജ് എന്നിവർ പ്രസംഗിച്ചു.
English Summary:
Climate change awareness is crucial for Kochi's coastal communities. Dr. Grinson George, CMFRI Director, emphasizes the need for a common action plan at the CARE-25 international conference.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.