5 ദിവസം മുൻപ് കാണാതായ വിദ്യാർഥി നീർച്ചാലിൽ മരിച്ച നിലയിൽ

Mail This Article
അടിമാലി ∙ വീട്ടിൽ നിന്ന് 5 ദിവസം മുൻപു കാണാതായ പന്ത്രണ്ടുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ഇരുമലക്കപ്പ് കുഴിവേലിൽ ബിനോയ്–വിജി ദമ്പതികളുടെ മകൻ ആൽബർട്ടിന്റെ മൃതദേഹമാണു വീടിനു സമീപം ചിന്നാർ പുഴയ്ക്ക് അരികിലുള്ള അയ്യപ്പൻമല പാറയിടുക്കിലെ നീർച്ചാലിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ആൽബർട്ടിനെ കാണാതായത്. പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു.
വെള്ളത്തൂവൽ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. നീർച്ചാലിൽ നിന്നു ദുർഗന്ധം ഉയരുന്നുവെന്ന് അയൽവാസികൾ അറിയിച്ചതിനെത്തുടർന്നു പൊലീസും നാട്ടുകാരും ചേർന്നു പരിശോധന നടത്തുകയായിരുന്നു. മുങ്ങിമരിക്കാൻ മാത്രമുള്ള വെള്ളം ഇവിടെയില്ല. മരണകാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇന്നു സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. ആൽബർട്ടിന്റെ സഹോദരി: ഹന്ന.