പത്താം ക്ലാസുകാരി ദേവികയുടെ കരവിരുതിൽ വിരിയുന്നു, കൗതുകങ്ങൾ
Mail This Article
ചോറ്റുപാറ: പത്താം ക്ലാസ് വിദ്യാർഥിനി ദേവികയുടെ കരവിരുതിൽ രൂപപ്പെട്ടത് കഥകളി രൂപം പോലെ മനോഹര രൂപങ്ങൾ. ചെറുപ്രായത്തിൽ 100ലധികം കരകൗശല വസ്തുക്കളാണ് ദേവിക നിർമിച്ചിരിക്കുന്നത്. എറ്റവും ഒടുവിൽ അവധിക്കാലത്ത് നിർമിച്ചതാണ് കഥകളിയുടെ രൂപം. തൂക്കുപാലം ചോറ്റുപാറ കാനത്തിൽ ബിനു - രമ്യ ദമ്പതികളുടെ മകളായ ദേവിക വീട്ടിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പാത്രങ്ങൾ, പഴയ ബുക്ക്, പേപ്പർ എന്നിവ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കരകൗശല വസ്തുക്കൾക്ക് കണക്കില്ല.
ബോട്ടിൽ ആർട്ടിൽ മാത്രം ദേവിക വ്യത്യസ്ഥമായ കലാസൃഷ്ടികളാണ് നിർമിച്ചിരിക്കുന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിക്കുന്ന കുപ്പികൾ ബൾബുകൾ, നിലത്തു വിരിക്കുന്ന പൊട്ടിയ ടൈലുകൾ എന്നിവയിലാണ് ദേവിക മനോഹരമായ ശിൽപങ്ങളും അതോടൊപ്പം ചിത്രങ്ങളും വരയ്ക്കുന്നത്. ഏറ്റവും ഒടുവിൽ കഥകളിയിൽ നിർമിച്ച ശിൽപമാണ് കൗതുകമായത്. കഥകളി ശിൽപം നിർമിച്ചത് ഇങ്ങനെ പേപ്പറും പശയും കുഴച്ച് ചിരട്ട, ബൾബ്, പിൻവശത്ത് പഴയ അപ്പച്ചട്ടി, ഫാബ്രിക് പെയിന്റ് എന്നിവ ഉപയോഗിച്ചാണ്.