ഇടുക്കി ജില്ലയിലെ ലൈഫ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നു

Mail This Article
തൊടുപുഴ ∙ ലൈഫ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ വീടും സ്ഥലവും ആവശ്യമുള്ളവരുടെ എണ്ണം കൂടുതലായിട്ടും പദ്ധതി പ്രവർത്തനം മന്ദഗതിയിൽ. ജില്ലയിൽ വീടും സ്ഥലവും ആവശ്യമുള്ളവർ ഏറ്റവും കൂടുതൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ്. 39 പേരാണു പഞ്ചായത്തിലുള്ളത്. ഇതിൽ 2 വീട് മാത്രമാണ് നിലവിൽ പൂർത്തിയായത്. 32 പേരുമായി ഏലപ്പാറ പഞ്ചായത്താണ് തൊട്ടുപിന്നിലുള്ളത്.
ഇവിടെ ആകെ ഒരു വീട് മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. മറ്റു പഞ്ചായത്തുകളിൽ ഒരു വീടു പോലും പൂർത്തിയായിട്ടില്ല. കരാർ വച്ചത് പോലും അഞ്ചിൽ താഴെയേ ഉള്ളൂ. ശാന്തൻപാറ, പീരുമേട്, ദേവികുളം, ഉപ്പുതറ എന്നീ പഞ്ചായത്തുകളിൽ ഇതുവരെ ഒരെണ്ണം പോലും കരാർ വച്ചിട്ടില്ല. ഫണ്ടിന്റെ ലഭ്യതക്കുറവാണ് പണികൾ പൂർത്തിയാക്കാൻ സാധിക്കാത്തത് എന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത്.
കണക്ക് ഇങ്ങനെ
(പഞ്ചായത്ത്, സ്ഥലവും വീടും ആവശ്യമുള്ളവരുടെ എണ്ണം, കരാർ വച്ചവരുടെ എണ്ണം, പൂർത്തിയായവയുടെ എണ്ണം എന്ന ക്രമത്തിൽ)
∙ ഏലപ്പാറ– 32– 2– 1
∙ ശാന്തൻപാറ– 26– 0– 0
∙ പെരുവന്താനം– 23– 1– 0
∙ പീരുമേട്– 25– 0– 0
∙ ദേവികുളം– 18– 0– 0
∙ ഇടവെട്ടി– 15– 3– 0
∙ വണ്ണപ്പുറം– 14– 4– 0
∙ ഉപ്പുതറ– 13– 0– 0
∙ കാഞ്ചിയാർ– 13– 3– 0
∙ വണ്ടിപ്പെരിയാർ– 39– 5– 2