ADVERTISEMENT

തൊടുപുഴ ∙ ആവേശത്തിനു തീപിടിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിങ്ങും ബോളിങ്ങുമായി ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് തുറക്കുന്ന ആവേശത്തിന്റെ അതേ ചേരുവയാണ് തൊടുപുഴ അൽ അസ്ഹർ കോളജിൽ എറണാകുളം കോളജുകൾ തുറക്കുന്നത്. എംജി സർവകലാശാലാ കലോത്സവം അവസാന ദിനങ്ങളിലേക്ക് എത്തുമ്പോൾ ഓരോ നിമിഷവും പോയിന്റുകൾ മാറിമറിയുകയാണ്.‘എംജി സർവകലാശാലാ പ്രിമിയർ ലീഗിൽ’ പോരാട്ടത്തിന് ഇറങ്ങുന്ന കോളജ് ടീമുകളിൽ കലോത്സവ കപ്പിലേക്ക് കുതിക്കുന്ന 4 ടീമുകളെ പരിചയപ്പെടാം.

idk-maharajas-college-mg-1
മഹാരാജാസ്: മഹാരാജകീയം മഹാരാജാസ് കോളജ്, എറണാകുളം, നിലവിലെ ചാംപ്യന്മാർ മത്സരാർഥികൾ: 110 മത്സരയിനങ്ങൾ: 77 ടീം പ്ലസ്: ഗ്രൂപ്പ് ഇനങ്ങളിലെ മികവ്.

"തൊട്ടടുത്ത ക്യാംപസുകൾ മിക്ക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പരിശീലനത്തിലാണ് എല്ലാവരും."

st-Teresi-college-mg-university-2
തെരേസിയൻ– ദ് പെൺപട സെന്റ് തെരേസാസ് കോളജ്, എറണാകുളം മത്സരാർഥികൾ: 103 മത്സരയിനങ്ങൾ: 71 ടീമിന്റെ പ്ലസ്: നൃത്ത ഇനങ്ങളിലെ മികവ്. അപ്രതീക്ഷിത ഇനങ്ങളിൽ സമ്മാനം.

"പെൺകുട്ടികൾ മാത്രമുള്ള കോളജ് ആയതിനാൽ ആൺകുട്ടികൾക്ക് മാത്രമുള്ള ഇനങ്ങളിൽ ഞങ്ങൾക്ക് ഇറങ്ങാനാകില്ല. ഈ വെല്ലുവിളിയാണ് തരണം ചെയ്യേണ്ടത്. അതിനാൽ വിവിധ തലത്തിലെ ഓഡിഷനിലൂടെയാണു മത്സരാർഥികളെ കണ്ടെത്തുന്നത്."

idk-rlv-college-mg-3
ആർഎൽവി– റിയലി വാരിയേഴ്സ് ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് മത്സരാർഥികൾ: 91 മത്സരയിനങ്ങൾ: 51 ടീം പ്ലസ്: നൃത്തത്തിനൊപ്പം ഫൈൻ ആർട്സിലെ മികവ്

"11 വർഷങ്ങൾക്ക് ശേഷം കോളജ് ഈ വർഷം പോയിന്റ് ടേബിളിൽ ഇടയ്ക്ക് ഒന്നാമതെത്തി. എല്ലാ ഇനങ്ങളിലും മികച്ച പ്രകടനത്തിനു ശ്രമിക്കുന്നു."

idk-sh-college-mg-4
എസ്എച്ച്– ഷുവർലി ഇൻ ഹൈറ്റ്സ് സേക്രഡ് ഹാർട്ട് കോളജ്, തേവര മത്സരാർഥികൾ: 92 മത്സരയിനങ്ങൾ: 77 ടീമിന്റെ പ്ലസ്: നൃത്ത ഇനങ്ങളിലും രചനാ മത്സരങ്ങളിലുമുള്ള മികവ്.

"മികച്ച പ്രകടനം കാഴ്ചവച്ചെന്ന് വിശ്വസിച്ച ഇനങ്ങളിൽ വരെ ഫലത്തിൽ പിന്നിലായി പോയി. ഇനിയും
മത്സരങ്ങളുണ്ട്. മുന്നേറാനാണു ശ്രമം."

English Summary:

MG University Arts Festival** in Thodupuzha is reaching its climax with a fiercely contested "MG University Premier League" among four Ernakulam colleges. The competition’s electrifying atmosphere mirrors the excitement of the Indian Premier League, with points fluctuating until the very end.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com