മഹാരാജാസ് vs ആർഎൽവി;ചാംപ്യൻപട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

Mail This Article
തൊടുപുഴ ∙ എംജി സർവകലാശാലാ കലോത്സവം ഇന്ന് അവസാനിക്കാനിരിക്കെ ചാംപ്യൻപട്ടം നിലനിർത്താൻ എറണാകുളം മഹാരാജാസ് കോളജും പിടിച്ചെടുക്കാൻ തൃപ്പൂണിത്തുറ ആർഎൽവി കോളജും തമ്മിൽ പൊരിഞ്ഞ പോരാട്ടം. എറണാകുളം സെന്റ് തെരേസാസ് കോളജ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവ പിന്നാലെയുണ്ട്. അഞ്ചാം സ്ഥാനത്തിനായി ആലുവ യുസി കോളജ്, കോട്ടയം സിഎംഎസ് കോളജ്, മാറമ്പള്ളി എംഇഎസ് കോളജ് എന്നിവ തമ്മിലും മികച്ച മത്സരം.
സമാപന സമ്മേളനം ഇന്നു വൈകിട്ട് 7ന് നടക്കും. സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയാകും. തേവര എസ്എച്ചിലെ പി.നന്ദന കൃഷ്ണനാണ് കലാതിലക പട്ടികയിൽ മുന്നിൽ. ആലുവ ഭാരത് മാതാ കോളജ് ഓഫ് ലീഗൽ സ്റ്റഡീസിലെ സി.എസ്.ആനന്ദ് കലാപ്രതിഭാ പട്ടികയിലും മുന്നിൽ നിൽക്കുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രൻ പ്രതിഭാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.
മുന്നിൽ നിൽക്കുന്ന 5 കോളജുകൾ (കോളജ്, പോയിന്റ് ക്രമത്തിൽ)
1. ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ: 91
2. മഹാരാജാസ്, എറണാകുളം: 89
3. സെന്റ് തെരേസാസ്, എറണാകുളം: 78
4. എസ്എച്ച് കോളജ്, തേവര: 72
5. യുസി കോളജ്, ആലുവ: 39