വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

Mail This Article
ശ്രീകണ്ഠപുരം∙ ചേപ്പറമ്പ്, കംബ്ലാരി, നിടിയേങ്ങ ഭാഗങ്ങളിൽ എക്സൈസ് റെയ്ഡ് നടത്തി. ചേപ്പറമ്പ് ആലോറയിലെ ഈട്ടിക്കൽ ബേബി(58) എന്നയാൾക്കെതിരെ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 140 ലീറ്റർ വാഷ് സൂക്ഷിച്ചതിന് കേസെടുത്തു. ശ്രീകണ്ഠപുരം എക്സൈസ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ വി.വി.ഷാജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ലോക്ഡൗൺ കാലത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ ചാരായം വാറ്റുന്ന വിവരമറിഞ്ഞാണ് എക്സൈസ് സംഘം എത്തിയത്. ഗ്രേഡ് പ്രിവന്റീവ് ഓഫിസർ കെ.വി.സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപൻ, എം.വി.വിനീത്, പി.ആർ.പ്രദീപ്കുമാർ, പി.കെ.മല്ലിക, ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.