ADVERTISEMENT
പയ്യന്നൂർ ∙ കവ്വായി കായലിൽ സെയ്‌ലിങ്ങിൽ (പായ്‌വഞ്ചി ഓട്ടം) ഏഷ്യൻ ഗെയിംസ് മെഡൽ ലക്ഷ്യമിട്ട് ആലപ്പുഴയിലെ അദ്വൈത് പി.മേനോൻ പരിശീലനത്തിൽ. കുഞ്ഞിമംഗലം തെക്കുമ്പാട് സ്വദേശി കാവ്വായി സ്റ്റോറീസിന്റെ സെയ്‌ലിങ് പരിശീലന കേന്ദ്രത്തിലെ ദേശീയ സൈലിങ് കോച്ച് പുതുക്കൽ മധുവിന്റെ ശിക്ഷണത്തിലാണു പരിശീലനം നടത്തുന്നത്. ഹൈദരാബാദ് സെയ്‌ലിങ് വീക്കിൽ പങ്കെടുത്ത അദ്വൈത് വെള്ളി മെഡൽ നേടി ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിലേക്ക് എത്തി. സെക്കന്തരാബാദ് സെയ്‌ലിങ് ക്ലബ്ബിൽ നടന്ന 36ാമത് ഹൈദരാബാദ് സെയ്‌ലിങ് വീക്കിലെ യുത്ത് വിഭാഗത്തിലാണ് 16 വയസ്സുള്ള ആദ്വൈത് മെഡൽ നേടിയത്. നാവിക സേന ക്യാപ്റ്റൻ പ്രശാന്ത് മേനോന്റെയും അഖില മേനോന്റെയും മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com