ആദ്യ പരിശ്രമത്തിൽ 5ാം റാങ്കുമായി സായൂജ്: കീം പരീക്ഷയിൽ കണ്ണൂർ കീ ജയ്...

Mail This Article
കണ്ണൂർ ∙ഒന്നും അഞ്ചും റാങ്ക് നേട്ടമാണു ജില്ല നേടിയത്. കണ്ണൂർ തായിനേരി കൃഷ്ണ കൃപയിലെ സഞ്ജയ് പി.മല്ലർ ഒന്നാം റാങ്കും തളിപ്പറമ്പ് കീഴാറ്റൂർ പാരിജാതത്തിൽ പി.സായൂജ് 5–ാം റാങ്കും നേടി ജില്ലയുടെ അഭിമാനമായി. കഴിഞ്ഞ ദിവസം ഫലപ്രഖ്യാപനം വന്ന ഐഐടി ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം സഞ്ജയിനായിരുന്നു.
ആദ്യ പരിശ്രമത്തിൽ 5ാം റാങ്കുമായി സായൂജ്
തളിപ്പറമ്പ് ∙ ആദ്യ പരിശ്രമത്തിൽ തന്നെ സംസ്ഥാനതലത്തിൽ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയതിന്റെ ആഹ്ലാദത്തിലാണ് തളിപ്പറമ്പ് കീഴാറ്റൂർ പാരിജാതത്തിൽ പി.സായൂജ്. പ്രവേശന പരീക്ഷയ്ക്കു ശേഷം യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി ക്രമീകരിച്ചപ്പോൾ 568.98 മാർക്കാണ് സായൂജിനു ലഭിച്ചത്. ദുബായിയിൽ ജോലി ചെയ്യുന്ന പി.ആർ.ജയചന്ദ്രന്റെയും വീട്ടമ്മയായ പി.ശൈലജയുടെയും മകനാണ് സായൂജ്. സഹോദരൻ സൂര്യകിരൺ ഹൈദരാബാദിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു. തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ മികച്ച മാർക്കോടെ എസ്എസ്എൽസി പൂർത്തിയാക്കിയ സായൂജ് കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് ഹയർസെക്കൻഡറി പഠനം നടത്തിയത്. എൻജിനീയറിങ് പരീക്ഷാ പരിശീലനവും ഇതോടൊപ്പം നടത്തി.
സഞ്ജയ്ക്ക്മന്ത്രിയുടെഅഭിനന്ദനം
തിരുവനന്തപുരം ∙ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പയ്യന്നൂർ തായിനേരി കൃഷ്ണകൃപയിൽ സഞ്ജയ് പി.മല്ലറിനെ ഫോണിൽ വിളിച്ച് മന്ത്രി ഡോ.ആർ.ബിന്ദു അഭിനന്ദിച്ചു.