മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയം നവീകരണം തുടങ്ങി
Mail This Article
×
ചമ്പാട് ∙ മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയം പ്രവർത്തനം ആരംഭിച്ച് 2 വർഷം ആകുമ്പോഴേക്കും നശിച്ചു തുടങ്ങിയത് പ്രതിഷേധത്തിനിടയാക്കിയപ്പോൾ കരാറുകാരൻ തന്നെ നന്നാക്കാൻ തുടങ്ങി. മഴവെള്ളം വീണ് ജീർണിച്ചു തുടങ്ങിയ, കളിസ്ഥലത്തു സ്ഥാപിച്ച മരത്തിന്റെ പാനലുകൾ മാറ്റുന്ന പ്രവൃത്തിയാണ് ആദ്യം നടക്കുന്നത്.
ചോരുന്ന മേൽക്കൂരയിലെ ഷീറ്റ് മാറ്റി സുരക്ഷിതമാക്കും.ചോർച്ച നിർത്തിയതിനു ശേഷമാണ് തറയിലെ മരത്തിന്റെ പാനലുകൾ സ്ഥാപിക്കേണ്ടിയിരുന്നതെന്ന പരാതി ഉയർന്നു. മഴവെള്ളം വീണ് പുതുതായി സ്ഥാപിച്ച പാനലുകളും നശിക്കാൻ ഇടയാകും.സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നത് കെസികെ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മനോരമയിൽ വാർത്ത വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.