ADVERTISEMENT
മുഴപ്പിലങ്ങാട്∙ സിഗ്നൽ തകരാറിനെത്തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ഇതെത്തുടർന്ന് മുഴപ്പിലങ്ങാട് കുളം ബസാർ റോഡിൽ  ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ഗേറ്റിലാണ് ട്രെയിൻ നിർത്തിയിട്ടത്. ഇന്നലെ വൈകിട്ട് 5.42 നാണ് എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിഗ്നൽ തകരാറിലായത്. കണ്ണൂരിലേക്ക് വരികയായിരുന്ന തിരുനെൽവേലി–ജാം നഗർ എക്സ്പ്രസാണ് നിർത്തിയിട്ടത്. 6.20 ന് സിഗ്നൽ തകരാർ പരിഹരിച്ചതോടെ ട്രെയിൻ കണ്ണൂർ ഭാഗത്തേക്ക് യാത്ര തുടങ്ങി.  അതുവരെ മുഴപ്പിലങ്ങാട് നിന്ന് ഡ്രൈവ് ഇൻ ബീച്ചിലേക്ക് പോകുന്ന റോഡിലെ ഗതാഗതം തടസ്സപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com