കേന്ദ്രീയ വിദ്യാലയം കെട്ടിട നിർമാണം 2 വർഷത്തിനകം: സബ് കലക്ടർ
Mail This Article
തലശ്ശേരി∙ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച സ്ഥലത്ത് കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിർമാണം രണ്ടു വർഷത്തിനകം പൂർത്തീകരിക്കാനാവുമെന്ന് സബ് കലക്ടർ സന്ദീപ് കുമാർ. കതിരൂർ പഞ്ചായത്തിലെ കുറ്റിയേരിചാലിലെ സ്ഥലം സബ് കലക്ടറും കേന്ദ്രീയ വിദ്യാലയം അധികൃതരും സന്ദർശിച്ചു. കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളം റീജൻ ഡപ്യൂട്ടി കമ്മിഷണർ സന്തോഷ് കുമാർ, സിപിഡബ്ല്യുഡി എൻജിനീയർ മുഹമ്മദ്, കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽമാരായ ശ്രീജ വിവേക്, വിജയൻ, കണ്ണൂർ വാട്ടർ അതോറിറ്റി എൻജിനീയർ സുധീപ്, തലശ്ശേരി എൽഎ തഹസിൽദാർ ശ്രീകല എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
അടുത്ത ദിവസം തന്നെ സ്ഥലം റജിസ്റ്റർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡപ്യൂട്ടി കമ്മിഷണറും പ്രിൻസിപ്പലും അറിയിച്ചു. സ്ഥലം കൈമാറ്റം ചെയ്യുന്ന മുറയ്ക്ക് സർവേ നടപടികൾ പൂർത്തിയായാൽ ഉടനെ നിർമാണ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന് സിപിഡബ്ല്യുഡി എൻജിനീയറും അറിയിച്ചു. കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി പ്രവർത്തനം ഉടൻ ആരംഭിക്കും.