ADVERTISEMENT

ചെറുപുഴ∙ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തത് ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ ദുരിതത്തിലാക്കുന്നു. മലയോര മേഖലയിലെ പ്രധാന ടൗണായ ചെറുപുഴ ബസ് സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്താണു ദീർഘദൂര യാത്രക്കാരെ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കുന്നത്. കണ്ണൂർ -കാസർകോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന  ചെറുപുഴ ബസ് സ്റ്റാൻഡിൽ ദീർഘദൂര ബസുകൾ ഉൾപ്പെടെ 90 ലേറെ ബസുകളാണു ദിവസവും കയറിയിറങ്ങുന്നത്.

എന്നാൽ സന്ധ്യ കഴിഞ്ഞാൽ ബസ് സ്റ്റാൻഡ് ഇരുട്ടിലാകും. പിന്നീട് വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചത്തെ ആശ്രയിച്ചാണ് യാത്രക്കാർ ബസ് കയറുന്നതും ഇറങ്ങുന്നതും. 8 മണിയോടെ ബസ് സ്റ്റാൻഡിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടക്കും. ഇതോടെ ബസ് സ്റ്റാൻഡ് ഇരുട്ടിലാകുകയും തെരുവുനായകളുടെ വിളയാട്ടം ആരംഭിക്കുകയും ചെയ്യും. ബസ് സ്റ്റാൻഡിനോട് ചേർന്നു ചെറുപുഴ -പുളിങ്ങോം റോഡരികിൽ ഒരു ഹൈമാസ്റ്റ് വിളക്ക് ഉണ്ടെങ്കിലും ഇതിന്റെ വെളിച്ചം ബസ് സ്റ്റാൻഡിനുള്ളിൽ  ലഭിക്കുന്നില്ല. 

സ്റ്റാൻഡിനുള്ളിൽ വെളിച്ചം ഇല്ലാത്തതുമൂലം അതിരാവിലെ ദീർഘദൂര ബസുകളിൽ എത്തുന്ന യാത്രക്കാരാണു ഏറെ ദുരിതത്തിലാകുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും വെളിച്ചക്കുറവ് മൂലം സാധിക്കാത്ത സ്ഥിതിയാണ്. ഇതിനു പുറമെ സ്റ്റാൻഡിനുള്ളിൽ പേരിനു മാത്രമാണു ഒരു ബസുകാത്തിരിപ്പു കേന്ദ്രമുള്ളത്. ഇവിടെ വിരലിൽ എണ്ണാവുന്ന യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം മാത്രമെയുള്ളൂ. പഞ്ചായത്ത് നിലവിൽ വന്നിട്ടു 23 വർഷം കഴിഞ്ഞു. എന്നാൽ മാറി മാറി വന്ന ഭരണ സമിതികൾക്കൊന്നും തന്നെ ബസ് സ്റ്റാൻഡിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായില്ല.

പുളിങ്ങോം ഫെസ്റ്റ് ഇന്നും, പുളിങ്ങോം ഉറൂസ് നാളെയും തുടങ്ങും. ഇവിടെ എത്തുന്നവരുടെ പ്രധാന ഇടത്താവളം ചെറുപുഴ ബസ് സ്റ്റാൻഡ് ആണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബസ് സ്റ്റാൻഡിനുള്ളിൽ ഒരു ഹൈമാസ്റ്റ് വിളക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് കാത്തിരിപ്പുകേന്ദ്രവും നിർമിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com