ഉരുവച്ചാൽ മേഖലയിൽ മൂന്നിടത്ത് അപകടം; 5 പേർക്ക് പരുക്ക്

Mail This Article
ഉരുവച്ചാൽ∙ മേഖലയിൽ മൂന്നിടത്ത് അപകടം. 5 പേർക്ക് പരുക്ക്. ഉരുവച്ചാൽ ഐഎംസി ആശുപത്രിക്ക് സമീപം 2 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരുക്കേറ്റു. ഇവർക്ക് ഉരുവച്ചാൽ ഐഎംസി ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി. നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. കാറിന്റെ മുൻഭാഗവും മറ്റൊരു കാറിന്റെ പിൻഭാഗവും തകർന്നു.
ഹൈവേ പൊലീസ് എസ്ഐ അക്ബർ സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നു മാറ്റി. നെല്ലൂന്നി താഴെ പഴശ്ശി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ സ്വദേശികളായ വിജയൻ, സങ്കീർത്ത് എന്നിവരെ ഉരുവച്ചാൽ ഐഎംസി ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി.