കണ്ണൂർ ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടങ്ങും
∙ ചക്കരക്കൽ തെളുപ്പ്, പാലയോട് കനാൽ, വളയാൽ, പാലയോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ – ഇന്ന് രാവിലെ 8 മുതൽ 3.30 വരെ.
∙ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡ്, മൈലാടി, വെൺമണൽ, കല്ലായി, ഹാജിമുക്ക്, കല്ലായി അമ്പലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ – ഇന്നു രാവിലെ 9 മുതൽ 5.30 വരെ
∙ ചൊവ്വ തട്ടുപറമ്പ്, മാതൃഭൂമി 8.00– 12.00
∙ സുമയ്യ റോഡ് 10.00– 2.00.
∙ കാടാച്ചിറ കടമ്പൂർ മുച്ചിലോട്ട് കാവ്, പാട്യം വായനശാല 7.00– 2.00
∙ കിഴക്കുംഭാഗം ട്രാൻസ്ഫോമർ, നിത്യാനന്ദ വായനശാല–9.30– 4.00.
മലയോര മേഖലയിൽ കനത്ത മഴ
പേരാവൂർ∙ മലയോര മേഖലയിൽ കനത്ത മഴയും കാറ്റും ഇടിയും. ഇന്നലെ ആറരയോടെയാണ് പേരാവൂർ, കൊട്ടിയൂർ, കേളകം മേഖലകളിൽ കനത്ത മഴ പെയ്തത്. മഴയ്ക്കൊപ്പം ഇടിയും മിന്നലും കാറ്റും ഉണ്ടായതോടെ വൈദ്യുതി പൂർണമായി മുടങ്ങി. മണത്തണ കൊട്ടിയൂർ മലയോര ഹൈവേയിൽ വെള്ളം കയറിയതിനെ തുടർന്ന് കേളകം കൊട്ടിയൂർ റോഡിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഡ്രെയ്നേജ് ഇല്ലാത്തതാണ് റോഡിൽ വെള്ളം കയറാൻ കാരണമായത്.
സൗജന്യ നേത്ര പരിശോധനാ ക്യാംപ്
പെരിങ്ങോം ∙ ഉമ്മൻചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പെരിങ്ങോം, പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാംപ് സൊസൈറ്റി ചെയർമാൻ എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.എം.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കെ.എം.കുഞ്ഞപ്പൻ,അജിത്ത് കെ.ജോൺ,ഇക്ബാൽ മംഗലശ്ശേരി, പി.ആർ.ഹരിദാസ്,രമ ഒതേനൻ, ശകുന്തള എന്നിവർ പ്രസംഗിച്ചു
ചികിത്സാ സഹായ വിതരണം നടത്തി
തളിപ്പറമ്പ്∙ എസ്ടിയു മോട്ടർ മിനിലോറി ഡ്രൈവേഴ്സ് യൂണിയൻ ഏരിയ ചികിത്സാ സഹായ വിതരണം എസ്ടിയു ജില്ലാ പ്രസിഡന്റ് ആലിക്കുത്തി പന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി. ഉമ്മർ അധ്യക്ഷത വഹിച്ചു. സി.പി.വി.അബ്ദുല്ല, അബ്ദു മൂന്നാംകുന്ന്, എ.പി.ഇബ്രാഹിം, എം.കെ.അബ്ദുൽ ലത്തീഫ്, എ.നൗഷാദ്, പി.സി.നൗഷാദ് എന്നിവർ പ്രസംഗിച്ചു.