ADVERTISEMENT

നീലേശ്വരം ∙ നിര തെറ്റിയ പടവുകളും വർഷങ്ങളോളം കെട്ടി നിന്ന ചെളിയും നീക്കി ആഴം കൂട്ടി നവീകരിച്ചതോടെ കൊഴുന്തിലെ നാരാംകുളം ജലസമൃദ്ധം. 100 വർഷത്തിൽ അധികം പഴക്കമുള്ള ഈ കുളം അമൃത് സരോവർ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിച്ചത്. കൊഴുന്തിൽ നിവാസികളുടെയും സമീപ പ്രദേശങ്ങളിൽ ഉള്ളവരുടെയും വർഷങ്ങൾ നീണ്ട ആവശ്യമായിരുന്നു ഇത്. കിഴക്കൻകൊഴുവൽ വാർഡ് കൗൺസിലർ ടി.വി.ഷീബ, മുൻ കൗൺസിലർമാരായ എറുവാട്ട് മോഹനൻ, ഇ.ദാക്ഷായണി എന്നിവർ ഇക്കാര്യം നിരവധി തവണ നഗരസഭാ കൗൺസിൽ യോഗങ്ങളിൽ ഉന്നയിച്ചിരുന്നു. നഗരസഭാധ്യക്ഷ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി എന്നിവരുടെ പിന്തുണയും പദ്ധതി വേഗം യാഥാർഥ്യമാക്കി.

പുതിയ പദ്ധതിയിൽ കുളത്തിനു ചുറ്റുമതിൽ പണിതിട്ടുണ്ട്. പുറമെ നടവഴിയുമുണ്ട്. നേരത്തെ ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഇതുവഴി പോയ നിരവധി വാഹനങ്ങൾ കുളത്തിൽ വീണിട്ടുണ്ട്. കുളം പൂർത്തിയായതോടെ കൊഴുന്തിൽ ബ്രദേഴ്സ് ക്ലബ്, നാരാംകുളങ്ങര റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ കുട്ടികൾക്കായി നീന്തൽ പരിശീലന പരിപാടിയും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കുളത്തിനു സമീപം തെരുവു വിളക്കു കൂടി സ്ഥാപിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com