സർക്കാർ ഭൂമി കയ്യേറി നിർമിച്ച ഷെഡ് പൊളിച്ചുമാറ്റി
Mail This Article
×
ചെടേക്കാൽ ∙ ചെടേക്കാലിലെ കയ്യേറിയ പൊതുസ്ഥലത്തെ ഷെഡ് റവന്യു അധികൃതർ പൊളിച്ചുമാറ്റി. ബേള വില്ലേജിലെ ചെടേക്കാൽ ലക്ഷം വീട് കോളനിക്ക് സമീപത്തെ സർക്കാർ ഭൂമിയിലാണ് ഷെഡ് കെട്ടിയത്. പരാതി ഉയർന്നതോടെയാണ് കാസർകോട് താലൂക്ക് ഭൂരേഖ അഡീഷനൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഷെഡ് പൊളിച്ചുമാറ്റിയത്.
4 ദിവസം മുൻപാണ് ഇവിടെ ഷെഡ് നിർമിച്ചത്.ഇതിനെതിരെ അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. ഇവിടെ നീർച്ചാൽ, ബേള വില്ലേജ് അതിർത്തിയായതിനാൽ സ്ഥലം നിർണയം നടത്തി ബേള വില്ലേജിലാണെന്ന് ഉറപ്പായതോടെയാണ് ബേള വില്ലേജ് അധികൃതർ തഹസിൽദാറുമായി ബന്ധപ്പെട്ടത്. ശേഷമാണ് പൊളിച്ചു നീക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.