ADVERTISEMENT

കൂടിക്കാഴ്ച 3ന്
തൃക്കരിപ്പൂർ∙ വലിയപറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ആംബുലൻസ് ഡ്രൈവർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 3നു രാവിലെ 10നു വലിയപറമ്പ് പഞ്ചായത്ത് ഓഫിസിൽ നടത്തും.

റഗ്ബി പരിശീലനം 
ചുള്ളിക്കര∙ ജില്ലാ റഗ്ബി അസോസിയേഷൻ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലിഷ് മീ‍ഡിയം സ്കൂളിൽ റഗ്ബി പരിശീലനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ മധുസൂതനൻ റഗ്ബി ബോൾ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി പ്രസിഡന്റ് എം.എം.ഗംഗാധരൻ, അധ്യാപിക ടെസി, അഖില സന്തോഷ് എന്നിവർ പ്രസംഗിച്ചു. മുൻ സംസ്ഥാന താരവും റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ മനോജ് പള്ളിക്കര പരിശീലനത്തിനു നേതൃത്വം നൽകും.

കൂലേരി സ്കൂളിൽ സഹവാസ ക്യാംപ്
തൃക്കരിപ്പൂർ∙ കൂലേരി ജിഎൽപി സ്കൂളിൽ ദ്വിദിന സഹവാസ ക്യാംപ് തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി ഉദ്ഘാടനം ചെയ്തു. എസ്എംസി വൈസ് ചെയർമാൻ ജബ്ബാർ പൊറോപ്പാട് അധ്യക്ഷത വഹിച്ചു.മദർ പിടിഎ പ്രസിഡന്റ് നിഷ, എസ്ആർജി കൺവീനർ വിനീത മാത്തൻ എന്നിവർ പ്രസംഗിച്ചു. ഇന്നു നടത്തുന്ന വിവിധ ക്ലാസുകൾ ശശിധരൻ ആലപ്പടമ്പൻ, ഭാസ്കരൻ കൊയങ്കര, പത്മരാജ് എരവിൽ, കെ.എൻ.ചിത്ര തുടങ്ങിയവർ നയിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com