ADVERTISEMENT

കൊല്ലം ∙ പൊലീസിനെയും സിസിടിവി ക്യാമറകളെയും വെട്ടിച്ചു നഗരത്തിലെ സ്കൂളിൽ രാത്രി മോഷണം. തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നിന്നു മുപ്പതിനായിരത്തോളം രൂപയും കംപ്യൂട്ടറും കവർന്നു. കവർച്ചാസംഘം വഴി തെറ്റി മണിക്കൂറുകൾ നഗരത്തിൽ ചുറ്റിക്കറങ്ങിയിട്ടും പൊലീസിന്റെ കണ്ണിൽപെട്ടില്ല. കഴിഞ്ഞ ദിവസം രാത്രി സ്കൂളിൽ എത്തിയ സംഘം മണിക്കൂറുകൾ സ്കൂളിൽ ചിലവഴിച്ചു മോഷണം നടത്തിയശേഷം കാറിൽ നഗരം ചുറ്റിക്കറങ്ങി പുലർച്ചെയോടെയാണു സ്ഥലം വിട്ടത്.

മോഷണത്തിനായി ഏഴംഗ സംഘം എത്തിയതു ചെന്നൈ റജിസ്ട്രേഷനുഉള്ള വാഹനത്തിലാണ്. സ്കൂളിൽ‌ മോഷണം നടത്തുന്നതിന്റെയും സംഘം നഗരത്തിനുള്ളിൽ വാഹനവുമായി കറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള സംഘമാണോ മോഷണത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കവർച്ചാസംഘത്തിന്റെ പാതിരാ യാത്ര ഇങ്ങനെ:

സ്കൂൾ പരിസരത്തു സംഘം വാഹനത്തിൽ എത്തുന്നു. (സമയം – രാത്രി 11).  സ്കൂളിനു പിറകിലെ മതിൽ ചാടി കടന്ന് അകത്തേക്ക്. ഇതിനിടെ സ്കൂളിലെ 4 സിസിടിവി ക്യാമറകൾ തകർക്കുകയും 2 എണ്ണം തുണിയും ഷൂസും ഉപയോഗിച്ചു മറയ്ക്കുകയും ചെയ്തു. സ്കൂളിലെ ഓഫിസ് മുറിയും സിസിടിവി ഓപ്പറേറ്റിങ് റൂമും തകർത്ത് ഉള്ളിൽ കടന്നു മോഷണം നടത്തിയെങ്കിലും മറ്റു ഭാഗങ്ങളിലേക്കു പോയില്ല.  ഓഫിസിൽ സൂക്ഷിച്ചിരുന്ന 30000 രൂപയും സിസിടിവിയുടെ പ്രധാനമായ 2 മോണിറ്ററുകളും അപഹരിച്ചശേഷം പുറത്തേക്ക്.

4 മണിക്കൂറിനുശേഷം സ്കൂളിനു പുറത്ത് എത്തി വാഹനത്തിൽ കയറി പോകുന്നു. (സമയം – പുലർച്ചെ 3 മണി ). കാവൽ ഭാഗത്തേക്കു പോയ വാഹനം അവിടെ പൊലീസ് സംഘത്തെ കണ്ടു സമീപത്തെ പമ്പിൽ കയറ്റി തിരിച്ചു ബീച്ച് ഭാഗത്തേക്കു പോയി. ബീച്ചിൽ എത്തിയ സംഘം വഴി തെറ്റി ആണ്ടാമുക്കം എത്തുന്നു. (സമയം പുലർച്ചെ – 3.20). വാഹനം അവിടെ നിന്നു പല സ്ഥലങ്ങളിലേക്കും പോകുന്നുണ്ട്. കടപ്പാക്കട ജംക്‌ഷനിലൂടെ വാഹനം നഗരത്തിനു പുറത്തേക്ക്. (സമയം പുലർച്ചെ 3.50).

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com