സ്ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്നു പറഞ്ഞ് ലോഡ്ജിൽ എത്തിച്ച് പീഡനം: യുവാവ് അറസ്റ്റിൽ

Mail This Article
കായംകുളം∙ ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ ഈ മാസം 4 ന് രാവിലെ 11 ന് കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവത്തിൽ കോട്ടയം പെരുമ്പായിക്കാട് പാറൻപുഴ നടുവിലേമാലിയിൽ വീട്ടിൽ ശരത് ബാബുവാണ് (23) അറസ്റ്റിലായത്.
കരുനാഗപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത് കായംകുളം പൊലീസിന് കൈമാറിയ കേസിൽ പ്രതിയെ കോട്ടയത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സിഐ. മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ജി.ശ്രീകമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ദീപക് വാസുദേവൻ, റുക്സർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.