ADVERTISEMENT

കൊല്ലം∙  യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ പുതുക്കി നാളെ ഈസ്റ്റർ. ദേവാലയങ്ങളും നോമ്പ് ആചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസി സമൂഹവും ഈസ്റ്റർ ആഘോഷത്തിന് ഒരുങ്ങി. ദേവാലയങ്ങളിൽ ഇന്നു രാത്രി പെസഹ ജാഗരണവും ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും നടക്കും.

വിവിധ പള്ളികളിൽ ഇന്നലെ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു. ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.  തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ നേതൃത്വത്തിൽ ആയിരുന്നു കുരിശിന്റെ വഴി.  ഇന്നു രാത്രി 11നു പെസഹ ജാഗരണം നടക്കും.  നാളെ രാവിലെ 9നും 10.30നു ദിവ്യബലി. 

ചിന്നക്കട സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ കുരിശ് ആരാധന, കുരിശിന്റെ വഴി, പാസ്ക രൂപ പ്രദക്ഷിണം, പീഡ സഹന പാരായണം എന്നിവ നടന്നു. ഇന്നു രാത്രി 10.30നു പെസഹ ജാഗരണവും തുടർന്നു ഈസ്റ്റർ ദിവ്യബലിയും നടക്കും.  നാളെ രാവിലെ 9നു ദിവ്യബലി. പോർട്ട് കൊല്ലം പള്ളി, മൂദാക്കര പള്ളി, തങ്കശ്ശേരി ഹോളിക്രോസ് പള്ളി, പട്ടത്താനം ഭാരതരാജ്ഞി പള്ളി, വാടി പള്ളി എന്നിവിടങ്ങളിലും കുരിശിന്റെ വഴിയും കുരിശ് ആരാധനയും നടന്നു. ഇന്ന് രാത്രി പെസഹ ജാഗരണം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com