കടയ്ക്കൽ തിരുവാതിര; 14ന് കൊടിയേറും: കുതിര എടുപ്പ് 20ന്
Mail This Article
കടയ്ക്കൽ∙ ദേവീ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം 14ന് കൊടിയേറി 28ന് ഗുരുതിയോടെ സമാപിക്കുമെന്നു ഭാരവാഹികളായ എസ്.ബിജു, ജെ.എം.മർഫി സുജീഷ് ലാൽ, ഡിയവിജേഷ്, അനീഷ്, എസ്.വികാസ്, വിഷ്ണു എസ്.കുമാർ, ഐ.അനിൽ കുമാർ എന്നിവർ അറിയിച്ചു. 20നാണ് ഉത്സവത്തിന്റെ പ്രധാന ഇനമായ കുതിരയെടുപ്പ്. 13ന് തിരുവാഭരണ ഘോഷയാത്ര നടക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ അസി.കമ്മിഷണർ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം മഹാശിവ ക്ഷേത്രത്തിൽ കൊണ്ടു വരും. 14 ന് രാവിലെ ഉത്സവം കൊടിയേറും. വൈകിട്ട് 6.30ന് നൃത്ത സന്ധ്യ, 10ന് പടയണി. 15ന് വൈകിട്ട് 6ന് കൈകൊട്ടിക്കളി, 6.30ന് നൃത്തോത്സവം, 8.30ന് തിരുവാതിരയും കൈകൊട്ടിക്കളി, . 16ന് വൈകിട്ട് 6ന് നൃത്ത സന്ധ്യ, രാത്രി 8.30ന് നാട്യധ്വനി, 10ന് പടയണി.
17ന് വൈകിട്ട് കരാട്ടെ ഡമോൺസ്ട്രേഷൻ, 6.30ന് നടന വിസ്മയം, 8.30ന് നടനാർപ്പണം, 10ന് പടയണി. 18ന് വൈകിട്ട് 6.30ന് നൃത്ത സന്ധ്യ, രാത്രി 8.30ന് ചിലങ്ക ഫെസ്റ്റ്, 10ന് പടയണി. 19ന് രാവിലെ 7ന് തന്ത്രി മഠം ഉദ്ഘാടനവും ഓപ്പൺ സ്റ്റേജ് സമർപ്പണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിക്കും. വ്യാപാര മേള ജില്ലാ പഞ്ചായത്ത് അംഗം സാം കെ.ഡാനിയേലും പൊങ്കാല സീരിയൽ നടി ആർ.എസ്.അനുമോളും ഉദ്ഘാടനം ചെയ്യും.
രാവിലെ 8.10ന് പൊങ്കാല, 8.30ന് നാഗസ്വരക്കച്ചേരി. വൈകിട്ട് 6ന് കുത്തിയോട്ടക്കളി, 5.15ന് വിശേഷാൽ ഐശ്വര്യ വിളക്ക്. രാത്രി 7ന് ശ്രീബലി എഴുന്നള്ളത്ത്, 7ന് ട്രെൻഡ് ലൈവ് ഷോ, രാത്രി 9.15ന് സേവ എഴുന്നള്ളത്ത്. 20ന് വൈകിട്ട് 3ന് കുതിരയെടുപ്പ്. കുത്തിയോട്ടം, കെട്ടിയുയർത്തുന്ന 6 കുതിരകൾ ഭക്തർ തോളിലേറ്റി ക്ഷേത്രങ്ങൾക്ക് വലം വയ്ക്കും.
കതിരു കുതിര, എടുപ്പുകാള, പൂക്കാവടി, മുത്തുക്കുട, ശിങ്കാരിമേളം, പുഷ്പ വൃഷ്ടി. രാത്രി 21 കരകളിൽ നിന്നു കെട്ടു കാഴ്ചകൾ ക്ഷേത്രത്തിൽ എത്തും വൈകിട്ട് 6ന് ഓട്ടൻ തുള്ളൽ, 7ന് ഗാനമേള, 21ന് വൈകിട്ട് 7ന് ഡിജെ മ്യൂസിക്, 9ന് ഫെജോ ലൈവ് മ്യൂസിക്. 22ന് വൈകിട്ട് 5ന് സമന്വയം സാഹിത്യ സദസ്സ്. 6.30 നാടകം കുചേലൻ. 23ന് 7ന് ഗൗരി ലക്ഷ്മി ലൈവ്. 9ന് കഥകളി. കഥ. ദക്ഷയാഗം. 24ന് രാത്രി 7ന് നടന വിസ്മയം, 9ന് പ്രൈം ടൈം മെഗാഷോ.
25ന് വൈകിട്ട് 7ന് ഗാനമേള, 9ന് മ്യൂസിക്കൽ ഡാൻസ് നൈറ്റ്. 26ന് വൈകിട്ട് 7ന് കഥാപ്രസംഗം, രാത്രി 9ന് മ്യൂസിക്കൽ ഷോ. 27ന് വൈകിട്ട് 7ന് ഗാനമേള, 9ന് ഇശൽ നിലാവ്.28ന് വൈകിട്ട് 6.30ന് സമാപന സമ്മേളനം. മന്ത്രി കെ.ബി.ഗണേഷ് കുമാറും കടയ്ക്കലമ്മ സാന്ത്വന പദ്ധതി മന്ത്രി ജെ.ചിഞ്ചു റാണിയും ഉദ്ഘാടനം ചെയ്യും. 12തിരുമുടി എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളിപ്പ്, ഗുരുതി.