ADVERTISEMENT

ശൂരനാട് ∙  അഞ്ചു മാസത്തോളം ശൂരനാട് വടക്ക് കണ്ണമം, കുന്നരാടം മേഖലകളിൽ ജനങ്ങളെ വലച്ച കുരങ്ങൻ ഒടുവിൽ കൂട്ടിലായി. കുന്നിരാടത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പഴം എടുക്കാനെത്തിയ കുരങ്ങനാണ് കെണിയിൽ വീണത്.   കുരങ്ങനെ പിടികൂടണമെന്ന ജനകീയ ആവശ്യത്തെ തുടർന്നു ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ വനം വകുപ്പിനു പരാതി നൽകി. 2 ദിവസം മുൻപ് കൂട് സ്ഥാപിച്ചത്. എന്നാൽ കുരങ്ങനു വേണ്ടിയുള്ള കെണിയിൽ രാത്രി വീണത് ഒരു നായയാണ്. ഇതിനെ മോചിപ്പിച്ച ശേഷമാണ് കുരങ്ങനു വേണ്ടി വീണ്ടും കെണിയൊരുക്കിയത്.  

 വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിട്ടോടെ സ്ഥലത്തെത്തി കുരങ്ങനെ ഏറ്റെടുത്തു. കോന്നി സ്ട്രൈക്കിങ് ഫോഴ്സിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ആർ.ദിൻഷിനെ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ആദരിച്ചു. പഞ്ചായത്തംഗം അഞ്ജലി നാഥ്,  എസ്.ദിലീപ് കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ ഗോവിന്ദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഡി.രാജേഷ്, സുധീഷ്, ലാലു എസ്.കുമാർ, മഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

English Summary:

In a collaborative effort, the residents of Kannamam and Kunnaradam in Shooranad, Kerala, finally found relief from a troublesome monkey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com