പ്ലസ് വൺ വിദ്യാർഥികൾക്ക് മർദനം: 6 വിദ്യാർഥികളുടെ പേരിൽ കേസ്

Mail This Article
×
കടയ്ക്കൽ∙ കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്കൂളിൽ ബസിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ അനധികൃതമായി കയറിയ പ്ലസ്ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചെന്നാണ് കേസ്. പ്ലസ് വൺ വിദ്യാർഥികളായ നാലു പേർക്ക് പരുക്കേറ്റിരുന്നു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളെ മർദിക്കുന്ന വിഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. മർദനമേറ്റവരിൽ നിന്നു പൊലീസ് വിവരം ശേഖരിച്ച ശേഷം കേസെടുക്കുകയായിരുന്നു.
English Summary:
chool bus assault in Kadakkal leaves Plus One students injured. Six Plus Two students have been charged following an incident on a school bus at Kuttikkad CP Higher Secondary School.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.