ADVERTISEMENT

കൊട്ടാരക്കര∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വഴിമുടക്കിയായി ഉപയോഗശൂന്യമായ ‘ആനവണ്ടി’. സ്റ്റാൻഡിൽ സ്ഥലം ഇല്ലാതെ നൂറോളം ബസുകൾ ദിവസവും രാത്രി ദേശീയപാതയോരത്ത്‍ പാർക്ക് ചെയ്യുമ്പോഴാണ് ലഘുഭക്ഷണശാല എന്ന പേരിൽ കേടായ ബസ് സ്ഥലം കവരുന്നത്. കൊട്ടിഘോഷിച്ച് ആരംഭിച്ച ലഘു ഭക്ഷണശാലയ്ക്ക് ഏതാനും ദിവസം മാത്രമായിരുന്നു ആയുസ്സ്. കരാറുകാരൻ ഉപേക്ഷിച്ചതോടെ മാസങ്ങളായി ഗാരിജിന് പരിസരത്തു ബസ് നോക്കുകുത്തിയായി കിടക്കുകയാണ്. ഇത് ഒഴിവാക്കിയാൽ ഗാരിജിനു സൗകര്യം വർധിക്കും.കൂടാതെ രാത്രിയിൽ 2 ബസുകൾ പാർക്ക് ചെയ്യാനാകും ഇവിടെ. കേടായ പഴകിയ ബസ് രൂപാന്തരപ്പെടുത്തിയാണു റസ്റ്ററന്റായി മാറ്റിയത്. ഇത്തരം 2 റസ്റ്ററന്റുകൾ തുടങ്ങാനായിരുന്നു പദ്ധതി. ആദ്യ പരീക്ഷണം പാളിയതോടെ രണ്ടാമത്തേതു വേണ്ടെന്നുവച്ചു.

English Summary:

Abandoned bus Kottarakkara: An abandoned bus, nicknamed "Aanavandi," is blocking crucial parking space near the Kottarakkara KSRTC bus stand, causing significant congestion. Its removal is urgently needed to improve the bus stand's capacity and alleviate traffic issues.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com