കൊല്ലം ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ബോധവൽക്കരണം റജിസ്‌ട്രേഷൻ
കൊല്ലം∙ അസംഘടിത തൊഴിലാളികൾക്കും വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും വാർധക്യകാല സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണവും റജിസ്‌ട്രേഷൻ ക്യാംപും 24ന് ഉച്ചയ്ക്ക് 2.30ന് താമരക്കുളത്തെ ജില്ലാ റീട്ടെയ്ൽ മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടക്കും. 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് റജിസ്റ്റർ ചെയ്യാമെന്ന് ജില്ലാ ലേബർ ഓഫിസർ അറിയിച്ചു.
രേഖകൾ നൽകണം
കൊല്ലം∙ ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ സ്‌കാറ്റേഡ് വിഭാഗം അംഗങ്ങളായിട്ടുള്ള പട്ടികവിഭാഗത്തിൽപെട്ട തൊഴിലാളികൾ ജാതി തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ ഓഫിസിൽ ഹാജരാകണമെന്ന് ചെയർമാൻ അറിയിച്ചു. ഫോൺ: 0474 2749048, 8075333190.
ഓഫിസുകൾ പ്രവർത്തിക്കും
പത്തനാപുരം ∙ ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി നാളെ പത്തനാപുരം താലൂക്ക് ഓഫിസും 8 വില്ലേജ് ഓഫിസുകളും പ്രവർത്തിക്കും.
കാലാവസ്ഥ
∙കേരളത്തിൽ ഉയർന്ന താപനില; വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കും കാറ്റിനും സാധ്യത.
∙കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
സൗജന്യ കായിക പരിശീലനം ഏപ്രിൽ മുതൽ
കൊല്ലം ∙ ബി.ആർ.സ്പോർട്സ് സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന 2 മാസത്തെ സൗജന്യ കായിക പരിശീലനം ഏപ്രിൽ ഒന്നു മുതൽ മേയ് 30 വരെ അഞ്ചാലുംമൂട് കോർപറേഷൻ മിനി സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ എന്നിവയിൽ 5 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. റജിസ്റ്റർ ചെയ്യണം. 7558804952, 8078335861, 7034155861.
‘വൃത്തി - 2025 ദി ക്ലീൻ കേരള കോൺക്ലേവ്’ ശിൽപശാല 24 ന്
കൊല്ലം∙ മാലിന്യ സംസ്‌കരണ മേഖലയിലെ നൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനായി ‘വൃത്തി - 2025 ദി ക്ലീൻ കേരള കോൺക്ലേവ്’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി ശിൽപശാല 24 ന് രാവിലെ 10 ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. കലക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്യും.
ജില്ലാതല സമ്മർ ഷൂട്ടിങ് ക്യാംപ്
കൊല്ലം ∙ ജില്ലാ റൈഫിൾ അസോസിയേഷൻ നടത്തുന്ന ജില്ലാതല സമ്മർ ഷൂട്ടിങ് ക്യാംപ് ഏപ്രിൽ 1 മുതൽ കൊല്ലം സിറ്റി, മീയ്യണ്ണൂർ, പുനലൂർ, പുത്തൂർ, പരവൂർ, ചവറ എന്നിവിടങ്ങളിൽ നടക്കും. താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. 9446794470.
ഇന്ന്
∙ ബാങ്ക് അവധി